????? ?????? ?????? ????????? ?????????? ????????? ????????????? ????? ?????? ?????? ????????? ????????? ????????? ??????

പുതിയ തൊഴിൽ മേഖലയെ കുറിച്ച്​ സെമിനാർ സംഘടിപ്പിച്ചു

ജിദ്ദ: തിരൂർ ബെഞ്ച് മാർക്​ ഇൻറർനാഷനൽ റെസിഡൻഷ്യൽ സ്കൂൾ ആഭിമുഖ്യത്തിൽ പുതുതലമുറയിലെ തൊഴിൽ മേഖലകളും തൊഴിലവസരങ് ങളും പരിചയപ്പെടുത്തുന്ന സെമിനാർ ജിദ്ദയിൽ സംഘടിപ്പിച്ചു. വിവിധ സ്​കൂളുകളിലെ വിദ്യാർഥികളും രക്ഷിതാക്കളും സെമിനാറിൽ സംബന്ധിച്ചു. ഡോ. ഹബീബ് റഹ്​മാൻ ക്ലാസെടുത്തു.

വിജയകരമായ കരിയർപ്ലാൻ തയാറാക്കാൻ ലക്ഷ്യബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണ് എന്നും കൃത്യമായ പ്ലാനിങ്ങും ചില മുന്നൊരുക്കങ്ങളും ഉണ്ടെങ്കിൽ ഇഷ്​ട മേഖലയിൽ മികച്ച ജോലി നേടാമെന്നും അദ്ദേഹം പറഞ്ഞു. ഒരു തൊഴിൽ മേഖല തെരഞ്ഞെടുക്കും മുമ്പ് സ്വയം തിരിച്ചറിയേണ്ടത് പ്രധാനമാണ്. പ്ലാനിങ് ഇല്ലാത്ത ലക്ഷ്യബോധം വെറും ആഗ്രഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബെഞ്ച് മാർക്​ ചെയർമാൻ റഫീഖ് മുഹമ്മദ്, ഹനീഫ് പേന്ത്രാസ് എന്നിവർ വിവിധ സെഷനുകൾ നടത്തി. അബ്​ദുല്ല കഴായിക്കൽ സ്വാഗതവും സുനിൽ യൂനസ് നന്ദിയും പറഞ്ഞു. റയീസ് നാസർ ഖിറാഅത്ത് നടത്തി.

Tags:    
News Summary - seminar-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.