റിയാദ്: സൗദി തലസ്ഥാനത്തെ ഒരു മസാജ് സെന്റർ കേന്ദ്രീകരിച്ച് അനാശ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഏഴ് വിദേശികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ റിലാക്സേഷൻ ആൻഡ് ബോഡി കെയർ സെന്ററിലാണ് പൊതുമര്യാദകൾക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ നടന്നതെന്ന് പൊലീസ് അറിയിച്ചു. ജനറൽ ഡിപ്പാർട്മെൻറ് ഓഫ് കമ്യൂണിറ്റി സെക്യൂരിറ്റി, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗം എന്നിവയുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. പിടിയിലായവർക്കെതിരെ നിയമാനുസൃതമായ പ്രാഥമിക നടപടികൾ പൂർത്തിയാക്കി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേദിയായ സ്ഥാപനത്തിനെതിരെ റിയാദ് മുനിസിപ്പാലിറ്റിയുടെ (അമാന) മുനിസിപ്പൽ പെനാൽറ്റി റെഗുലേഷൻ പ്രകാരമുള്ള ശിക്ഷ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് സുരക്ഷ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.