സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ചൈനീസ് ഗവൺമെൻറി​െൻറ മിഡിൽ ഈസ്​റ്റിലെ പ്രത്യേക പ്രതിനിധി ചായ് ജുന്നുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ

മേഖലയിലെ സുരക്ഷയും സമാധാനവും: വിദേശകാര്യ മന്ത്രി ചൈനീസ് പ്രതിനിധിയുമായി ചർച്ച നടത്തി

റിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ചൈനീസ് ഗവൺമെൻറി​െൻറ മിഡിൽ ഈസ്​റ്റിലെ പ്രത്യേക പ്രതിനിധി ചായ് ജുന്നുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനെക്കുറിച്ചും നിലവിലെ പ്രാദേശികവും അന്തർദ്ദേശീയവുമായ സംഭവവികാസങ്ങളെക്കുറിച്ചും ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു.

മേഖലയിലുണ്ടായ മാറ്റങ്ങളും അവയുടെ പ്രത്യാഘാതങ്ങളും സമാധാനം നിലനിർത്തുന്നതിനായി നടത്തുന്ന ശ്രമങ്ങളും ചർച്ചയുടെ ഭാഗമായി. വിദേശകാര്യ മന്ത്രാലയത്തിലെ പൊളിറ്റിക്കൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി അംബാസഡർ ഡോ. സഊദ് അൽ സാത്തിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.


Tags:    
News Summary - Security and peace in the region: Foreign Minister holds talks with Chinese representative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.