മദീന പുസ്തകമേള (ഫയൽ)
ജിദ്ദ: രണ്ടാമത് മദീന പുസ്തകമേള മേയ് 18ന് ആരംഭിക്കും. മദീനയിൽ രണ്ടാമത് പുസ്തകമേള സംഘടിപ്പിക്കാനുള്ള തയാറെടുപ്പുകൾ സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റിക്കുകീഴിൽ പുരോഗമിക്കുന്നു.
കിങ് സൽമാൻ ഇന്റർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിന്റെ തെക്കൻ ഭാഗത്താണ് പുസ്തകമേള. പത്തുദിവസം നീളും. ഒരോ ദിവസവും വിവിധ സാഹിത്യ, വിജ്ഞാന, ശാസ്ത്ര മേഖലകൾ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ അരങ്ങേറും.
കഴിഞ്ഞ വർഷത്തെ ആദ്യ പുസ്തമേള വൻ വിജയകരമായിരുന്നു. 13 രാജ്യങ്ങളിൽനിന്നുള്ള 200 ലധികം പ്രസാധക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന മേളയിൽ 60000ത്തിലധികം ശീർഷകങ്ങളിലുള്ള പുസ്തകങ്ങളുണ്ടായിരുന്നു. നിരവധി പേരാണ് മേള കാണാനെത്തിയത്.
15000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ നടക്കാൻ പോകുന്ന രണ്ടാമത് പുസ്തകമേളയിൽ 300ലധികം പ്രാദേശിക, അറബ്, അന്തർദേശീയ പ്രസിദ്ധീകരണശാലകളുടെ സാന്നിധ്യമുണ്ടാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.