സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച അനുമോദനച്ചടങ്ങ് ഇന്ത്യൻ സ്കൂൾ ബോയിസ് വിഭാഗം മേധാവി ആയിഷ മൂത്തേടത്ത് ഉദ്ഘാടനം ചെയ്യുന്നു
വിദ്യാർഥികളെ ‘സവ’ അനുമോദിച്ചു
ദമ്മാം: സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) 10, 12 ക്ലാസുകളിൽ വിജയിച്ച ആലപ്പുഴക്കാരായ കുട്ടികളെ അനുമോദിച്ചു. ദമ്മാം അൽ അബീർ ഓഡിറ്റോറിയത്തിൽ വാഹനാപകടത്തിൽ മരിച്ച ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ആരംഭിച്ച ചടങ്ങ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ഹൈസ്കൂൾ ബോയ്സ് വിഭാഗം മേധാവി ആയിഷ മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. മത്സരലോകത്ത് കൂടുതൽ ഉത്സാഹത്തോടെ മുന്നോട്ടുള്ള പഠനത്തെ നയിക്കാൻ ഇത്തരം അനുമോദന ചടങ്ങുകൾ സഹായിക്കുമെന്ന് അവർ പറഞ്ഞു. അതേസമയം, കുട്ടികളുടെ സ്വഭാവ രൂപവത്കരണങ്ങളിൽ അതിജാഗ്രത പുലർത്തേണ്ട സാഹചര്യമാണ് ചുറ്റിലുമുള്ളതെന്ന് അനുഭവങ്ങൾ വിവരിച്ചുകൊണ്ട് അവർ ഓർമപ്പെടുത്തി.
സവ വനിതവിഭാഗം പ്രസിഡൻറ് നസ്സി നൗഷാദ് അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തകൻ എബി ഷാഹുൽ ഹമീദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. സവ പ്രസിഡൻറ് സാജിദ് ആറാട്ടുപുഴ, വനിത രക്ഷാധികാരി രശ്മി ശിവപ്രകാശ്, നിറാസ് യൂസുഫ്, യഹ്യ പുന്നപ്ര, നൗഷാദ് കൈചൂണ്ടി, സിറാജ് കരുമാടി, യാസർ അരാഫത്, അശോകൻ, നവാസ് ബഷീർ, നൗഷാദ് ആറാട്ടുപുഴ, ജോഷി ബാഷ, റിജു ഇസ്മാഈൽ, ഷെറിൻ സജീർ എന്നിവർ സംസാരിച്ചു.
അർമാൻ നിറാസ്, അൽഫിദ നവാസ്, ആയിഷ ജന്ന, ഫാത്തിമ നസ്റിൻ, നസ്നിൻ മെഹ്ബൂബ്, നൗറിൻ ഗഫൂർ, നെഹ്റ റിയാസ്, മുഹമ്മദ് ഷായിസ് എന്നിവരാണ് അനുമോദനങ്ങൾ ഏറ്റുവാങ്ങിയത്. സവയുടെ മുൻകാല പ്രവർത്തനങ്ങളിൽ സജീവമായ പിന്തുണ നൽകിയ വനിതാപ്രവർത്തകർക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു. സൗമി നവാസ്, ഷീബ റിജു എന്നിവർ നേതൃത്വം നൽകി. സാജിദ നൗഷാദ് സ്വാഗതവും സുബി സിറാജ് നന്ദിയും പറഞ്ഞു. സഹ്ല നൗഷാദ് ഖിറാഅത്ത് അവതരിപ്പിച്ചു. അർച്ചന അഭിഷേക് അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.