ജിദ്ദ: യമനിലെ ഹൂതി വിമതരുടെ ഭീകരാക്രമണം നേരിട്ട സൗദിയുടെ യുദ്ധക്കപ്പല്‍ ജിദ്ദ തീരത്തടുത്തു. ആക്രമണത്തിന് ശേഷവും ഷെഡ്യൂള്‍ പ്രകാരം കൃത്യസമയത്ത് തന്നെ കിങ് ഫൈസല്‍ നേവല്‍ ബേസില്‍ നങ്കുരമിട്ട ‘അല്‍ മദീന’ പടക്കപ്പലിനെ മുതിര്‍ന്ന നാവിക സേന ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. കഴിഞ്ഞമാസം 30 നാണ് യമനിലെ ഹുദൈദ തുറമുഖത്തിനടുത്ത് വെച്ച് അല്‍മദീനക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടായത്. മൂന്നു ബോട്ടുകളില്‍ എത്തിയ ഭീകരസംഘം കപ്പലിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഒരുബോട്ട് കപ്പലിന്‍െറ പാര്‍ശ്വത്തില്‍ ഇടിച്ചുകയറ്റി. തുടര്‍ന്ന് ആ ഭാഗത്ത് വന്‍ അഗ്നിബാധയുണ്ടായി. നാവികരുടെ സമയോചിതമായ ഇടപെടലില്‍ തീ നിയന്ത്രണ വിധേയമാക്കുകയും ആക്രമണം നിഷ്ഫലമാക്കുകയുമായിരുന്നു. പാഞ്ഞത്തെിയ സൗദി വ്യോമസേന ഹെലികോപ്റ്ററുകള്‍ ചാവേര്‍ ബോട്ടുകളുടെ തുരത്തിയോടിച്ചു.
സംഭവത്തില്‍ കപ്പലിലെ രണ്ടു സൈനികര്‍ വീരമൃത്യു വരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷവും ദൗത്യം തുടര്‍ന്ന ‘അല്‍മദീന’ മുന്‍ നിശ്ചയപ്രകാരമാണ് ഇന്നലെ ജിദ്ദയിലത്തെിയത്. നാവിക ആസ്ഥാനത്ത് നടന്ന സ്വീകരണ ചടങ്ങില്‍ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ജനറല്‍ അബ്ദുറഹ്മാന്‍ ബിന്‍ സാലിഹ് അല്‍ ബുന്‍യാന്‍, റോയല്‍ സൗദി നേവി ഫോഴ്സ് കമാന്‍ഡര്‍ ജനറല്‍ അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ അല്‍ സുല്‍ത്താന്‍ തുടങ്ങിയവര്‍ അടക്കം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു. കപ്പലിലുണ്ടായിരുന്ന നാവികരെ പ്രത്യേകം സ്വീകരിച്ച ജനറല്‍ അല്‍ ബുന്‍യാന്‍, രണ്ടാം കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍െറ അനുമോദനങ്ങള്‍ അവരെ അറിയിച്ചു. എങ്ങനെയാണ് ആക്രമണത്തെ തങ്ങള്‍ നേരിട്ടു പരാജയപ്പെടുത്തിയതെന്ന് അല്‍മദീനയുടെ കമാന്‍ഡര്‍ ചടങ്ങില്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.