മേഖലയുടെ സ്​ഥിരത സൗദി വിഷൻ 2030 ന്​ അനിവാര്യം-അമീർ ഖാലിദ്​

ജിദ്ദ: സൗദി അറേബ്യയുടെ വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്​ സ്​ഥിരതയാർന്ന മധ്യപൂർവേഷ്യ അനിവാര്യമെന്ന്​ സൗദിയുടെ യു.എസ്​ അംബാസഡർ അമീർ ഖാലിദ്​ ബിൻ സൽമാൻ. ഇറാ​​​െൻറ വിഘടന പ്രവർത്തനങ്ങൾ അതിന്​ തടസമാണെന്നും അമേരിക്കയിൽ നടക്കുന്ന ഇ 2 ഉച്ചകോടിയിലെ പാനൽ ചർച്ചയിൽ അമീർ ഖാലിദ്​ പറഞ്ഞു. 

കാഴ്​ചപ്പാടുകളുടെ സംഘർഷമാണ്​ ഇറാനുമായുള്ള പ്രശ്​നം. ഞങ്ങൾക്കുള്ളത്​ വിഷൻ 2030 ആണ്​. അവർക്കാക​െട്ട വിഷൻ 1979 ഉം. മേഖലയുടെ പുരോഗതിയും ക്ഷേമവുമാണ്​ ഞങ്ങൾക്ക്​ വേണ്ടത്​. അവരാ​ക​െട്ട മേഖലയെ പിറകോട്ട്​ നയിക്കാൻ ആഗ്രഹിക്കുന്നു. പ്ര​ാദേശിക തൊഴിൽ വിപണിയെ ശക്​തിപ്പെടുത്തി, വനിത ശാക്​തീകരണം ഉൾപ്പെടെ നടപടികളിലൂടെ സമ്പദ്​ഘടനയുടെ എണ്ണ ആശ്രിതത്വം അവസാനിപ്പിക്കാനാണ്​ സൗദി അറേബ്യ ശ്രമിക്കുന്നത്​. വിദേശത്ത്​ ഉപരിപഠനം നടത്തുന്ന 99 ശതമാനം സൗദി വിദ്യാർഥികളും രാജ്യത്തേക്ക്​ മടങ്ങുകയാണിപ്പോൾ. - അദ്ദേഹം കൂട്ടിച്ചേർത്തു. 

വനിത ശാക്​തീകരണത്തിൽ രാജ്യം ഏറെമുന്നോട്ടുപോയി കഴിഞ്ഞു. സൗദി സ്​റ്റോക്​ എക്​സ്​ചേഞ്ചി​െന നയിക്കുന്നത്​ തന്നെ ഇപ്പോൾ ഒരു വനിതയാണ്​. ന്യൂയോർക്ക്​ സ്​റ്റോക്​ എക്​സ​്​ചേഞ്ച് അധ്യക്ഷയായ കഴിഞ്ഞമാസം ഒരുവനിതയെ നിയമിച്ചതിൽ ഏറെ സ​േന്താഷമുണ്ട്​. അങ്ങനെയൊരു തീരുമാനം വരാൻ ഇവിടെ 226 വർഷങ്ങൾ എടുത്തു. സൗദിയിൽ വെറും 34 വർഷങ്ങൾ​ കൊണ്ടാണ്​ അങ്ങനെയൊരു നടപടി ഉണ്ടായത്​. ഞങ്ങളുടെ രാഷ്​ട്രത്തിനാക​െട്ട 86 വർഷമേ പ്രായമായിട്ടുള്ളു. - അമീർ ഖാലിദ്​ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - saudi vision 2030-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.