കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ‘കുടുംബ സുരക്ഷ പദ്ധതി 2026’ ഉദ്‌ഘാടന പരിപാടി

കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ‘കുടുംബ സുരക്ഷ പദ്ധതി 2026’ ഉദ്‌ഘാടനം ചെയ്തു

ജിദ്ദ: കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റിക്ക് കീഴിലുള്ള അഭിമാന പദ്ധതിയായ ‘കരുതലിന്റെ സാന്ത്വന സ്പർശം’ കുടുംബ സുരക്ഷ പദ്ധതിയുടെ ഈ വർഷത്തെ ഉദ്‌ഘാടനവും കോഓഡിനേറ്റേഴ്സ് മീറ്റും സംഘടിപ്പിച്ചു. കെ.എം.സി.സി വേൾഡ് പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി പദ്ധതിയുടെ അംഗത്വ വിതരണ പ്രഖ്യാപനം നടത്തി. 26 വർഷങ്ങളായി പ്രവാസികൾക്ക് വലിയൊരു ആശ്വാസമായി കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി പദ്ധതി മുമ്പോട്ട് കൊണ്ടുപോകുന്നത് ഏറെ അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു.

സുരക്ഷ പദ്ധതിയിലെ അംഗം മരണപ്പെട്ടാൽ അഞ്ച് ലക്ഷം വരെ ആശ്രിതർക്ക് സഹായമായി നൽകുന്നതാണ് പദ്ധതി. മരണാനന്തര കർമങ്ങൾക്കായി അടിയന്തര ധനസഹായം, നിശ്ചിത വർഷം തുടർച്ചയായി അംഗത്വം തുടരുന്നവർക്ക് 25,000 രൂപ വരെ നൽകുന്ന ഫൈനൽ എക്സിറ്റ് ആനുകൂല്യം, ചികിത്സ സഹായം, അപകടം മൂലം സ്ഥിരമായി ജോലിചെയ്യാൻ കഴിയാത്ത വിധം അംഗവൈകല്യം സംഭവിച്ചാൽ നൽകുന്ന സഹായങ്ങൾ തുടങ്ങിയവ പദ്ധതിയുടെ സവിശേഷതകളാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

പ്രവാസം നിർത്തി നാട്ടിൽ പോവുകയും അംഗത്വം നഷ്ടപ്പെടുകയും ചെയ്തവർക്ക് വീണ്ടും പദ്ധതിയിൽ അംഗങ്ങളാകാൻ അവസരം നൽകുമെന്ന് സുരക്ഷ സ്കീം ചെയർമാൻ അഷ്റഫ് മുല്ലപ്പള്ളി അറിയിച്ചു. കെ.എം.സി.സി നാഷനൽ സെക്രട്ടറി നാസർ വെളിയങ്കോട്, ജിദ്ദ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ, സെക്രട്ടറി നാസർ മച്ചിങ്ങൽ, ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ചെയർമാൻ കെ.കെ. മുഹമ്മദ്, ട്രഷറർ ഇല്യാസ് കല്ലിങ്ങൽ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതവും അബു കട്ടുപ്പാറ നന്ദിയും പറഞ്ഞു. കുട്ടിപ്പ ഇരുമ്പുഴി ഖിറാഅത്ത് നടത്തി.

Tags:    
News Summary - KMCC Jeddah Malappuram District Committee inaugurated ‘Family Security Project 2026’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.