ജിദ്ദ: യമനിലെ ഹുദൈദയിലെ ജനങ്ങൾക്ക് സഹായമായി സൗദി വക 18 ട്രക്ക് ഭക്ഷണ വസ്തുക്കൾ. അൽവദീഅ അതിർത്തി ചെക്ക്പോസ്റ്റ് വഴി കഴിഞ്ഞ ദിവസമാണ് ഇത്രയും ഭക്ഷ്യവസ്തുക്കളുമായി ട്രക്കുകൾ യാത്ര തിരിച്ചത്. അയൽരാജ്യമായ യമനിലെ സഹോദരന്മാരുടെ പ്രയാസങ്ങൾക്ക് ആശ്വാസം നൽകുന്നതിെൻറ ഭാഗമായാണ് സഹായങ്ങളെന്ന് കിങ് സൽമാൻ റിലീഫ് സെൻറർ ജനറൽ സൂപർവൈസർ ഡോ. അബ്ദുല്ല അൽ റബീഅ പറഞ്ഞു.
18 ട്രക്കുകളിലായി 2,28,142 കിലോ ഭക്ഷ്യകിറ്റുകളും 1,33,320 കിലോ ഇൗന്തപഴവുമാണ്.
ഹുദൈദ മേഖലയിലെ ഏറ്റവും ആവശ്യക്കാർക്ക് വരും ദിവസങ്ങളിൽ ഇവ വിതരണം ചെയ്യും. അടുത്ത ബുധനാഴ്ച മറ്റൊരു വാഹനവ്യൂഹവും പുറപ്പെടും. കടൽ, േവ്യാമ വഴി സഹായങ്ങൾ എത്തിക്കുന്നതിനെക്കുറിച്ചും സെൻറർ ആലോചിച്ചുവരികയാണ്. ആവശ്യക്കാർക്ക് സഹായങ്ങൾ ഏറ്റവും പെെട്ടന്ന് എത്തിക്കാനാണ് കിങ് സൽമാൻ റിലീഫ് കേന്ദ്രം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. യമനിലെ മുഴുവൻ മേഖലകളിലും പ്രത്യേകിച്ച് ഹുദൈദയിൽ മാനുഷികമായ സഹായങ്ങൾ എത്തിക്കാൻ അന്താരാഷ്ട്ര സംഘടനകളോട് ഡോ. അബ്ദുല്ല റബീഅ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.