റിയാദ്: സൗദിയിലേക്ക് പുതുതായി ഏര്‍പ്പെടുത്തിയ ടൂറിസ്റ്റ് വിസകളിലെ നടപടിക്രമങ്ങള്‍ എളുപ്പമാക്കി. രാജ്യത്ത് താമസത്തിന് ബന്ധുക്കളുടേയോ താമസകേന്ദ്രത്തിെൻറയോ മേല്‍വിലാസം മാത്രം മതി. ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങള്‍ക്ക് ഡിസംബറോടെ മാത്രമേ ഓണ്‍ അറൈവല്‍ സംവിധാനത്തില്‍ ലഭ്യമാകൂ.
കഴിഞ്ഞയാഴ്ച മുതലാണ് സൗദിയിലേക്ക് ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചത്. 49 രാജ്യങ്ങള്‍ക്ക് മാത്രമാണ് ആദ്യ ഘട്ടത്തില്‍ അവസരം. വിസ ഓണ്‍ലൈനായോ രാജ്യത്തെ പ്രധാന വിമാവത്താവളങ്ങള്‍ വഴിയോ കരസ്ഥമാക്കാം. 463 (463.44) റിയാലാണ് വിസക്ക് മൊത്തം ചെലവ്. ഇതില്‍ സ്റ്റാമ്പിങ് ചാര്‍ജും ഇന്‍ഷുറന്‍സും, വാറ്റും, ട്രാന്‍സാക്ഷന്‍ ചാര്‍ജും എല്ലാം ഉള്‍പ്പെടും.
വിസ കരസ്ഥമാക്കിയാല്‍ ആർക്കും ഒരാളുടേയും ആശ്രയമില്ലാതെ രാജ്യത്ത് എത്താനാകമെന്നതാണ് പ്രധാന പ്രത്യേകത. ഒപ്പം താമസിക്കാന്‍ ഹോട്ടല്‍ തന്നെ വേണമെന്നില്ല. മറിച്ച് സൗദിയില്‍ താമസിക്കാന്‍ പോകുന്ന ബന്ധുക്കളുടേയോ താമസ സ്ഥലത്തിെൻറയോ അഡ്രസ് നല്‍കിയാല്‍ മതിയാകും. ആശ്രിത വിസകളില്‍ കൊണ്ടു വരാന്‍ സാധിക്കാത്ത കുടുംബാംഗങ്ങള്‍ക്ക് ടൂറിസ്റ്റ് വിസയില്‍ രാജ്യത്തെത്താമെന്ന് ചുരുക്കം.
നിലവിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് എംബസി മുഖാന്തിരം കടമ്പകളേറെ താണ്ടണം വിസ ലഭിക്കാന്‍. ഡിസംബറോടെ ഓണ്‍ലൈന്‍ വിസ എല്ലാ രാജ്യങ്ങള്‍ക്കും ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.