റിയാദ്: സൗദി പുതുതായി ഏർപ്പെടുത്തിയ ഒാൺലൈൻ ടൂറിസ്റ്റ് വിസക്ക് ലോകതലത്തിൽ പ്രിയമേറുന്നു. ഒാൺലൈനിൽ അപേക് ഷകളുടെ പ്രളയമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു. വിദേശത്തെ സൗദി മിഷനുകളിൽ ടൂറിസ്റ്റ് ഇ-വിസകള ുടെ കൈകാര്യം പൂർണതലത്തിലായി കഴിഞ്ഞു. എംബസികളിലേയും കോൺസുലേറ്റുകളിലേയും പ്രധാനപ്പെട്ട ദൈനംദിന ദൗത്യങ്ങളിലെ ാന്നായി അത് മാറി. കുറഞ്ഞ കാലത്തിനുള്ളിൽ 9,000 ടൂറിസ്റ്റ് വിസകളാണ് അനുവദിച്ചത്. ഇൗ കാലയളവിൽ രാജ്യത്ത് നടന്ന നാല് പ്രധാനപ്പെട്ട ഇവൻറുകളിൽ പെങ്കടുക്കാനാണ് ഇത്രയധികം ടൂറിസ്റ്റുകൾ ഒരുമിച്ച് വന്നത്. റിയാദിലെ ഫോർമുല ഇ കാറോട്ട മത്സരം, കിങ് അബ്ദുൽ അസീസ് ഒട്ടകമേള, ജിദ്ദയിലെ ഇറ്റാലിയൻ സൂപർ കപ് ഫുട്ബാൾ ടൂർണമെൻറ്, അൽഉലയിലെ ശൈത്യകാല തന്തൂറ മേള എന്നിവയാണ് ലോകത്തിെൻറ വിവിധ കോണുകളിൽ നിന്ന് വിനോദ സഞ്ചാരികളെ സൗദിയിലേക്ക് ആകർഷിച്ചത്.
ആഭ്യന്തര വിനോദ സഞ്ചാര മേഖല ഇപ്പോൾ വിദേശികളെ കൂടുതലായി ആകർഷിച്ചു തുടങ്ങിയെന്നും അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി സൗദി അറേബ്യ മാറിയിട്ടുണ്ടെന്നും വിദേകാര്യ മന്ത്രാലയം വിസ വിഭാഗം കോൺസൽ ഖാലിദ് അൽഖഹ്താനിയെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഒാൺലൈൻ വിസ സംവിധാനം നടപ്പായതും നടപടിക്രമങ്ങൾ എളുപ്പമായതും ആളുകളെ വൻതോതിൽ ആകർഷിക്കാൻ സഹായിച്ചിട്ടുണ്ട്. രാജ്യാന്തര ശ്രദ്ധ കിട്ടുംവിധം ആഗോള ടൂറിസം ഹബ്ബായി സൗദി അറേബ്യയെ മാറ്റാനുള്ള ആദ്യ ചുവടുവെപ്പുകളിലൊന്നായാണ് എംബസികളിലും കോൺസുലേറ്റുകളിലും 24 മണിക്കൂറിനകം വിസ നൽകുന്ന പുതിയ സാേങ്കതിക സംവിധാനം നടപ്പാക്കിയത്. നടപടികൾ കുറച്ചുകൂടി വേഗത്തിലാക്കാനുള്ള മാർഗങ്ങൾ അവലംബിക്കുമെന്നും പുരുഷ തുണയില്ലാതെ തന്നെ സ്ത്രീകൾക്ക് സൗദി സന്ദർശിക്കാൻ അനുമതി നൽകിയിരിക്കുകയാണെന്നും ഖാലിദ് അൽഖഹ്താനി പറഞ്ഞു. വിദേശരാജ്യങ്ങളിൽ നിന്നുള്ള വനിതകൾക്ക് സ്വതന്ത്രമായി തന്നെ സൗദിയിലെത്താം. മുമ്പ് പുരുഷ തുണയില്ലാതെ വരാനാവില്ല എന്ന നിയന്ത്രണം പൂർണമായി എടുത്തുകളഞ്ഞു.
വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട ഇവൻറുകളെയും പരിപാടികളെയും കുറിച്ച് സൗദി ജനറൽ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി, ജനറൽ സ്പോർട്സ് അതോറിറ്റി, ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി എന്നീ സ്ഥാപനങ്ങൾ ഏറ്റവും കുറഞ്ഞത് രണ്ട് മാസം മുെമ്പങ്കിലും വിസ സിസ്റ്റത്തിൽ ഉൾപ്പെടുത്താൻ വിദേശകാര്യ മന്ത്രാലയത്തിനും രാജ്യ സുരക്ഷാവിഭാഗത്തിനും കൈമാറും. ഇതും വിസ നടപടികൾ സുഗമവും വേഗത്തിലുമാക്കാൻ സഹായിക്കുന്നു. എന്തൊക്കെ ഇവൻറുകളാണ് രാജ്യത്ത് നടക്കാൻ പോകുന്നതെന്ന് സഞ്ചാരികൾക്ക് മുൻകൂട്ടി അറിയാനും അതിനനുസൃതമായി വിസ നടപടികൾ പൂർത്തിയാക്കാനും ഇത് ഉപകാരപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.