റിയാദ്: സൗദി അറേബ്യയിൽ ടാങ്കർ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. കൊല്ലം കടയ്ക്കൽ മാേങ്കാട് മുതയിൽ സ്വദേശി പള്ളിക്കുന്നിൽ വീട്ടിൽ നിസാറുദ്ദീൻ ആണ് മരിച്ചത്. റിയാദ് നഗരത്തിെൻറ കിഴക്ക് ഭാഗത്ത് നദീമിലെ സീവേജ് പ്ലാൻറിൽ നിന്ന് മാലിന്യം കൊണ്ടുപോകുന്ന ടാങ്കർ ലോറിയിലെ ഡ്രൈവറാണ് നിസാർ. റിയാദ് ജനാദിരിയയിൽ വെള്ളിയാഴ്ച ഉച്ചക്കുശേഷമായിരുന്നു അപകടം.
ജനാദിരിയയിലെ പ്ലാൻറിൽ പോയി തിരികെ വരുേമ്പാൾ റോഡിലെ ഡിവൈഡറിൽ ഇടിച്ചുകയറി ലോറി നിയന്ത്രണം വിടുകയായിരുന്നു. ലോറിയിൽ നിന്ന് ടാങ്കർ ഇളകി നിലത്ത് വീണ് അതിനിടിയിൽപെട്ടായിരുന്നു ദാരുണാന്ത്യം. മൃതദേഹം പൊലീസ് ശുമൈസി ആശുപത്രി മോർച്ചറിയിൽ എത്തിച്ചു.
ദീർഘകാലം സൗദിയിലുണ്ടായിരുന്ന നിസാർ പുതിയ വിസയിൽ റിയാദിൽ എത്തിയിട്ട് രണ്ട് വർഷത്തിലേറെയായി. സലാഹുദ്ദീൻ, ആരിഫ ബീവി ദമ്പതികളാണ് മാതാപിതാക്കൾ. ഭാര്യ: സജീല ബീവി. മക്കൾ: മുഫീദ ഫർസാന, മുർഷിദ് ഫർസാന. സഹോദരങ്ങൾ: നിഹാസ് (കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി), ഷൈല ബീവി, ഷാമില ബീവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.