ടി.സി.എഫ്​ ​ക്രിക്കറ്റ്​: ലോതേർസിന്​ കിരീടം

ജിദ്ദ: ടി.സി.എഫ്ക്രിക്കറ്റ്​  കലാശപ്പോരാട്ടത്തിൽ ജോടുൺ പെൻഗുവാൻസിനെ 51 റൺസിന് തകർത്ത് ലോതേർസ് ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലോതേർസ്  ഉയർത്തിയ 130 റൺസ് ലക്ഷ്യം  പിന്തുടർന്ന ജോടുൺ പെൻഗുവാൻസ് 79 റൺസിൽ ഇന്നിങ്സ് അവസാനിച്ചു. ഇത് ആദ്യമായാണ് ലോതേർസ് ക്രിക്കറ്റ് ക്ലബ് ടി.സി.എഫ് ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിടുന്നത്. 
ആദ്യ ഓവറിലെ ആദ്യ പന്ത് നേരിട്ട ഓപ്പണർ വഖാസ് അലിയെ പുറത്താക്കി അഹമ്മദ് അലി ലോതേഴ്സിനെ പ്രതിസന്ധിയിലാക്കി. എന്നാൽ പിന്നീട് വന്ന മോഹാസം - സയ്ദ് മുഹമ്മദ് കൂട്ടുകെട്ട് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചു. സ്കോർ 57 ൽ നിൽക്കെ സയ്ദ് മുഹമ്മദ് പുറത്തായി. പിന്നീട് വന്ന ക്യാപ്റ്റൻ അബ്​ദുൽ വാഹിദ് 28 റൺസ് നേടി അവസാന ഓവർ വരെ പൊരുതി. സയ്ദ് മുഹമ്മദും മൊഅസമും 27 റൺസ് വീതം നേടി. ജോടുൺ പെൻഗുവാൻസിനു വേണ്ടി അഹമദ് അലി, വഖാസ്, അംജദ്, ബിലാൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.  
തുടർന്ന് ബാറ്റ് ചെയ്ത ജോടുൺ പെൻഗുവാൻസ്‌ പക്ഷെ നിലവാരത്തിനൊത്ത് ഉയർന്നില്ല.  10 റൺസ് എടുത്ത അലി റംസാനും പുറത്താകാതെ 12 റൺസ് എടുത്ത ഇസ്‌റാർ പർവേസും ഒഴിച്ച് മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല. വെറും മൂന്ന്​ റൺസ് മാത്രം വിട്ടു കൊടുത്തു മൂന്ന്​ വിക്കറ്റ് വീഴ്ത്തി എതിർ ടീമിനെ ചുരുട്ടിക്കെട്ടിയ ഇഫ്തിക്കർ ഷമീം ആണ് മാൻ ഓഫ് ദി ഫൈനൽ. 
ടൂർണമ​െൻറി​​െൻറ താരമായി - സഫയർ (കാനൂ ലോജിസ്​റ്റിക് ), ബെസ്​റ്റ്​ ബാറ്റ്സ്മാന്‍ - വഖാസ് അലി (പെപ്സി അല്ലിയൻസ്), ബെസ്​റ്റ്​ ബൗളര്‍ ഇസ്‌റാർ ബൈഗ് (പെപ്സി അല്ലിയൻസ്),ടോപ്‌ സിക്സെർ അവാർഡ്  - വഖാസ് അലി (പെപ്സി അല്ലിയൻസ്), ഫാസ്​റ്റസ്​റ്റ്​​ സെഞ്ച്വറി അവാർഡ് റംസാൻ അലി (ജോടുൺ പെൻഗുവാൻസ്‌), ബെസ്​റ്റ്​ വിക്കെറ്റ് കീപ്പർ  - മുഹമ്മദ് സിറാസ്  (കാനൂ ലോജിസ്​റ്റിക്​), ബെസ്​റ്റ്​ ഫീൽഡർ - റാഷിദ് അലി (ലോതേർസ്), ഹാട്രിക് അവാർഡ്​  ഇസ്‌റാർ ബൈഗ് (പെപ്സി അല്ലിയൻസ്) , ബെസ്​റ്റ്​ ക്യാച്ച് കമ്രാൻ ആസിം (ഫ്രൈഡേ സ്​റ്റാല്ലിയൻസ്)   സിക്സ് സിക്സസ് ഇൻ ഓവർ - മുഹമ്മദ് റിസ്‌വി (ലോതേർസ്) എന്നിവർ വ്യക്തികത അവാർഡുകൾക്ക് അർഹരായി.  കാണികൾക്കുള്ള പ്രവചന മത്സരത്തിൽ ടർക്കിഷ് എയർലൈൻസ് സ്പോൺസർ ചെയ്ത തുർക്കി മടക്കയാത്ര എയർ ടിക്കറ്റിനു റസ്മീർ ഇരിട്ടി അർഹനായി. ബൂപ സ്പിരിറ്റ് ഓഫ് ദി ടീം അവാർഡിന്  കാനൂ ലോജിസ്​റ്റിക് ടീം അർഹരായി. മുഖ്യ അതിഥി ബി.സി.സി.ഐ വൈസ് പ്രസിഡൻറ്​ ടി.സി. മാത്യുവും ജോടുൺ മാർക്കറ്റിംഗ് മാനേജർ ഫൈസൽ കരീമും ചേർന്ന് ചാമ്പ്യൻസ് ട്രോഫി ലോതേർസ് ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റൻ അബ്​ദുൽ വാഹിദ് അലിക്കും ടീമിനും സമ്മാനിച്ചു. റണ്ണർഅപ്പ്‌ ട്രോഫി മുഹമ്മദ് ജറ (ഹെഡ് ഓഫ് സെയിൽസ്, ഹോളിഡേ ഇൻ ജിദ്ദ ഗെറ്റവേ), സെയ്നൽ സോസെൻ (റീജിണൽ സെയിൽസ് മാനേജർ, ടർക്കിഷ് എയർലൈൻസ്) എന്നിവർ  ചേർന്ന്  ജോടുൺ പെൻഗുവാൻസ്‌ ക്യാപ്റ്റൻ  ഷബീറിന്  കൈമാറി.  
വിഷിഷ്​ടാതിഥികളായ നദീം നദ്‌വി (സി.ഇ.ഒ, സൗദി ക്രിക്കറ്റ് സ​െൻറർ), മാർട്ടിൻ കോർപ്പസ് (ഹെഡ് ഓഫ് മാർക്കറ്റിംഗ്, അബ്​ദുൽ ലത്തീഫ് ജമീൽ കമ്പനി), മുഹമ്മദ് ജറ (ഹെഡ് ഓഫ് സെയിൽസ്, ഹോളിഡേ ഇൻ ജിദ്ദ ഗെറ്റ്​വേ), സെയ്നൽ സോസെൻ (റീജിണൽ സെയിൽസ് മാനേജർ, ടർക്കിഷ് എയർലൈൻസ്), ഫ്രെയിസർ ഗ്രോഗറി (സി.എഫ്.ഒ, ബൂപ അറേബ്യ),  കെ.ടി.എ മുനീർ (പ്രസിഡൻറ്​, ഒ.ഐ.സി.സി), മായിൻ കുട്ടി (പ്രസിഡൻറ്​, ഇന്ത്യൻ മീഡിയ ഫോറം) ടി.പി. ബഷീർ (ജെ.എസ്.സി പ്രതിനിധി), ഹിസ്ഫു റഹ്മാൻ (സിഫ്​), സലിം വി.പി (ടി.എം.ഡബ്ലു.എ),  അഷ്‌ഫാഖ്‌ (സെക്രട്ടറി, യു.ടി.എ.സി), റിയാസ് കെ.എം (മാനേജർ, കംഫർട് കൂളിംഗ്), ബഷീർ (മാനേജർ, ഇ.എഫ്.എസ് കാർഗോ), ഫിറോസ്‌ (കെ.ഡബ്ല്യു.എഫ്) എന്നിവർ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.  
ടി സി എഫ് പ്രസിഡൻറ്​ ഷഹനാദ് ഒളിയാട്ട് സ്വാഗതവും ജനറൽ സെക്രട്ടറി സഫീൽ ബക്കെർ നന്ദിയും പറഞ്ഞു.
അജ്മൽ നസീറും, ഹാരിസ് അബ്​ദുൽ ഹമീദും കമാന്റ്റെറ്റർ ആയിരിന്നു. സൈനുൽ ആബിദിൻ ഖിറാഅത്ത്​ നടത്തി.   അജ്മൽ നസീർ അവതാരകനായിരിന്നു.

Tags:    
News Summary - saudi sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.