സൗദിയിൽ കടകൾക്ക്​ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭാ അനുമതി; ഉംറക്കാർക്ക്​ സൗദിയിലെവിടെയും സഞ്ചരിക്കാം

ജിദ്ദ: സൗദിയില്‍ 24 മണിക്കൂറും കടകൾ തുറന്നു പ്രവർത്തിക്കാനും ഉംറ വിസയിലെത്തുന്നവർക്ക്​ രാജ്യത്തെ എല്ലാ നഗ രങ്ങളിലേക്കും സഞ്ചരിക്കാനും അനുമതി. സൽമാൻ രാജാവി​​​െൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ്​ സുപ്രധാന തീരുമാനങ്ങൾ. നിലവിൽ 12 മണിക്ക്​ കടകൾ അടക്കണമെന്നായിരുന്നു നിയമം. പൊതുജന താല്‍പര്യാര്‍ഥം ഇക്കാര്യം പരിശോധിച്ച ് അനുമതി നല്‍കേണ്ട വിഭാഗത്തിലെ സ്ഥാപനങ്ങളെ തീരുമാനിക്കാന്‍ മുനിസിപ്പല്‍ ഗ്രാമ കാര്യമന്ത്രാലയത്തോട് മന്ത്രിസഭ ആവശ്യപ്പെട്ടു.

ഇടവേളകളില്ലാതെ 24 മണിക്കൂറും കടകള്‍ക്ക് പ്രവര്‍ത്തിക്കാവുന്ന തീരുമാനം വ്യാപാരമേഖലയിൽ വലിയ ഉണർവുണ്ടാക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. സൗദിയിൽ നിശ്​ചിത അനുമതിയുള്ള കടകളൊഴികെ രാത്രി 12 മണിക്ക്​ അടക്കണമെന്നായിരുന്നു നിയമം. റമദാനിൽ ഇതിൽ ഇളവുണ്ടാവാറുണ്ട്​. വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതിയില്‍ ഇളവുകള്‍ നല്‍കാറുണ്ട്. ഇത് വിപുലമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ നീക്കം. അതേ സമയം നമസ്​കാര സമയങ്ങളിൽ കടകൾ അടക്കണമെന്ന നിയമത്തിൽ ഇളവുണ്ടാവുമോ എന്ന കാര്യം വ്യക്​തമല്ല. ഇതു സംബന്ധിച്ച്​ വ്യാപാരമേഖലയിലടക്കം ചർച്ചകളും പഠനങ്ങളും നേരത്തെ നടന്നിരുന്നു.

ഉംറ, സന്ദർശന വിസക്കാർക്ക് സൗദിയിലെ എല്ലാ നഗരങ്ങളിലും സഞ്ചരിക്കാനുള്ള നിയമത്തിനും മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ 36 വർഷം മുമ്പ് പാസാക്കിയ നിയമം ദുർബലമായി. ഉംറ വിസയിൽ സൗദിയിൽ വരുന്നവർക്ക്​​ മക്ക, മദീന, ജിദ്ദ നഗരങ്ങൾക്ക്​ പുറത്തേക്ക്​ പോകുന്നതിന്​ 1987 മുതലാണ്​ വിലക്ക്​ വന്നിരുന്നത്​. ഇതു പ്രകാരം ഉംറ വിസക്കാരെ മറ്റ്​ നഗരങ്ങളിലേക്ക്​ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും ശിക്ഷയുണ്ടായിരുന്നു. ഇതൊഴിവാക്കാൻ ഏപ്രിൽ 23 ന് ​ചേർന്ന സൗദി ശൗറകൗൺസിൽ അനുമതി നൽകിയിരുന്നു. സൗദി അറേബ്യയിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതി​​​െൻറ ഭാഗം കൂടിയാണ്​ തീരുമാനം.

Tags:    
News Summary - SAUDI SHOP OPENING-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.