Posted On
date_range Updated On
date_range മദീനയിൽ പുതിയ ആശുപത്രി തുടങ്ങി
മദീന: നുജൂദ് എന്നപേരിൽ പുതിയൊരു ആശുപത്രി മദീനയിൽ ആരംഭിച്ചു. രണ്ടുമാസം കൊണ്ട് നിർമാണം പൂർത്തിയാക്കിയ ആശുപത്രി മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാനും ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅയും ചേർന്ന് ഉദ്ഘാടനംചെയ്തു.
100 ആളുകളെ കിടത്തിച്ചികിത്സിക്കാനുള്ള എല്ലാവിധ സൗകര്യളോടുംകൂടിയാണ് ആശുപത്രിയുടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. 20 ബെഡുകൾ തീവ്രപരിചരണ വിഭാഗത്തിലുണ്ട്. കോവിഡ് നേരിടാൻ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്. കോവിഡ് ചികിത്സക്കാവശ്യമായ സംവിധാനങ്ങളും ആശുപത്രിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.