സ്വകാര്യമേഖലയിലും ജോലിക്കാർക്ക്​ ഗ്രേഡിങ്​ -തൊഴില്‍ മന്ത്രാലയം

റിയാദ്: സൗദി പൊതുമേഖലയിലേതിന് സമാനമായി തൊഴിലാളികൾക്ക്​ ഗ്രേഡിങ് (തരം തിരിക്കൽ) സ്വകാര്യ മേഖലയിലും നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍ പരിചയം, കാലഘട്ടം, വേതനം, ജോലിക്കയറ്റം എന്നിവയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മേഖലയില്‍ ജോലിക്കാരെ തരംതിരിക്കാറുള്ളത്. നിലവില്‍ ഈ ഇനം തിരിക്കല്‍ സ്വകാര്യ മേഖലയില്‍ ഇല്ല. എന്നാല്‍ ജോലിക്കാരുടെ സേവന, വേതന, ആനുകൂല്യങ്ങളും ജോലിക്കയറ്റവും പരിഗണിക്കാന്‍ ഇത്തരത്തിലുള്ള നടപടികള്‍ ആവശ്യമാണെന്നാണ് തൊഴില്‍ മന്ത്രാലയത്തി​​​െൻറ അഭിപ്രായം. സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ സ്വദേശികളെ ആകര്‍ഷിക്കാന്‍ പൊതുമേഖലയിലെ നയം പിന്തുടരേണ്ടത് അനിവാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.