റിയാദ്: സൗദി ദേശീയദിനത്തോനുബന്ധിച്ച് പ്രശസ്ത ഗായിക അവതരിപ്പിച്ച ഇംഗ്ലീഷ് സംഗീത വീഡിയോ യുവതയുടെ ഉണർത്തുപാട്ടായി. സൗദിയിലെ മാറ്റവും ഉണർവും ഭാവിയും സൂചിപ്പിക്കുന്ന പാശ്ചാത്യഗീതത്തിന് വമ്പിച്ച സ്വീകാര്യതയാണ് സാമൂഹികമാധ്യമങ്ങളിൽ ലഭിച്ചത്. യുവ സമൂഹത്തിന് പ്രചോദനവും പ്രതീക്ഷയും പകരുന്ന ഗാനത്തിെൻറ വീഡിയോ ഒരാഴ്ച കൊണ്ട് 2.4 ദശലക്ഷം പേരാണ് കണ്ടത്. @SaudiArabia എന്ന ട്വിറ്ററിലാണ് വീഡിയോ. ഒരു മിനിട്ട് 38 സെക്കൻറിനുള്ളിൽ രാജ്യത്തിെൻറ പ്രതീക്ഷകൾ പ്രതിഫലിപ്പിക്കുന്നതാണ് വീഡിയോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.