ദമ്മാം: സൗദി ഭരണകൂടം നടപ്പിലാക്കുന്ന വിഷൻ 2030 അവസരങ്ങളുടെ കാലമായിരിക്കുമെന്ന് പ്രത്യാശിക്കാമെന്ന് ദമ്മാം ഈസ്റ്റേൺ പ്രവിൻസ് കെ. എം.സി.സി സെക്രട്ടറി ഹമീദ് വടകര പറഞ്ഞു. സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ദമ്മാംടൗൺ കമ്മിറ്റി നടത്തിയ ‘88 െൻറ നിറവിൽ സൗദി അറേബ്യ’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് സകരിയ ഫൈസി അധ്യക്ഷത വഹിച്ചു. നാട്ടിലേക്ക് മടങ്ങുന്ന അൻസാർ തൃശൂരിന് ടൗൺ കമ്മിറ്റിയുടെ ഉപഹാരം എക്സിക്യൂട്ടീവ് അംഗങ്ങൾ കൈമാറി. ഉമ്മർ കപ്പൂരാൻ, ബഷീർ അന്തിക്കാട്, മുഹമ്മദ് കുട്ടി തിരൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി സാബിത് കളരാന്തിരി സ്വാഗതവും ട്രഷറർ ഇസ്ഹാഖ് കോഡൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.