അൽഖോബാർ: മാനത്ത് വർണപ്രപഞ്ചം തീർത്ത് അൽഖോബാർ കടൽ തീരത്ത് ദേശീയ ദിനാഘോഷം.വർണങ്ങളുടെയും സംഗീതങ്ങളുടെയും വ്യോമപ്രകടനങ്ങളുടെയും നിറവിൽ കഴിഞ്ഞ രണ്ടു ദിനങ്ങൾ അവിസ്മരണീയമായിരുന്നു. സ്വദേശികളും വിദേശികളുമായി ആയിരങ്ങൾ അൽഖോബാർ കോർണീഷിൽ ഒത്തു കൂടി. ആകാശത്ത് വർണം വിതറിയ കരിമരുന്ന് പ്രയോഗം കാഴ്ചക്കാരിൽ വിസ്മയം തീർത്തു.
സൗദി ചരിത്രങ്ങളുടെ നിത്യഹാരിത പകർത്തിയ കാഴ്ച്ചകളും, സംഗീത വിരുന്നും, അറേബ്യൻ നൃത്തവും കടൽതീരത്ത് കലയുടെ വസന്തം വിരിയിച്ചു. സൗദിയിലെ സന്നദ്ധ സേവന വിഭാഗങ്ങളുടെ റോഡ്ഷോയും അരങ്ങേറി. യുവാക്കൾ ആഘോഷച്ചുവടുകളുമായി വാഹനത്തിൽ വരാൻ തുടങ്ങിയതോടെ നഗരം ഗതാഗതത്തിരക്കിൽ വീർപുമുട്ടി. റോഡിലെ ഗതാഗതകുരുക്ക് ഭയന്ന് പലരും കിലോമീറ്ററുകളോളം നടന്നാണ് ആഘോഷ പരിപാടികളിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.