ജിദ്ദ: കേരളത്തിൽ നിന്ന് പുതുതായി എത്തിയ എൻജിനീയമാരെ പരിചയപ്പെടുന്നിനും പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനും കേരള എൻജിനിയേഴ്സ് ഫോറം മെഗാ ഇവൻറ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെപ്റ്റംബർ 28ന് റമാദാ ഹോട്ടലിൽ ‘കെ.ഇ.എഫ് കണക്ട്’ എന്ന പേരിലാണ് പരിപാടി. അടുത്തിടെ നടന്ന അംഗത്വ കാമ്പയിനിലൂടെ ഫോറത്തിൽ പുതിയ അംഗങ്ങളുടെ എണ്ണം 200 ഒാളം ആയിട്ടുണ്ട്. ഇവർക്ക് ജോലി സംബന്ധമായ മാർഗനിർദേശങ്ങളും സഹായങ്ങളും നൽകലാണ് മെഗാ ഇവൻറിലൂടെ ലക്ഷ്യമിടുന്നത്. വാർത്ത സമ്മേളനത്തിൽ ഫോറം പ്രസിഡൻറ് അബ്ദുറഷീദ്, ജനറൽ സെക്രട്ടറി റിഷാദ് അലവി, ഇഖ്ബാൽ പൊക്കുന്ന്, റോഷൻ മുസ്തഫ, സാബിർ മുഹമ്മദ്, പി.കെ. ഷഫീർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.