റിയാദ്: ഇത്തവണ സൗദി അറേബ്യയുടെ ദേശീയദിനം ലോകശ്രദ്ധ പിടിച്ചുപറ്റും. സൗദി അറേബ്യയുടെ സ്ഥാപക വാർഷിക ദിനമായ സെപ്റ്റംബർ 23ന് രണ്ട് ഗിന്നസ് റെക്കോർഡുകൾ തകരും. 88ാം ദേശീയദിനം രാജ്യം ആഘോഷിക്കുന്നത് ഗിന്നസിൽ രണ്ട് പുതിയ റെക്കോർഡുകൾ എഴുതിച്ചേർത്ത് കൊണ്ടായിരിക്കും.
മാനത്തെ മലരണിയിക്കുന്ന ഒമ്പത് ലക്ഷം കരിമരുന്നുകളുടെ പ്രയോഗമാണ് ഒരു റെക്കോർഡ്. രാജ്യത്തെ 13 പ്രവിശ്യകളിലായി 58 ഇടങ്ങളിൽ നടക്കുന്ന വെടിക്കെട്ടിൽ ഒമ്പത് ലക്ഷം കരിമരുന്നുകൾ പ്രയോഗിക്കും. ഇത് ലോക റെേക്കാർഡാണ്. ഇതിന് മുമ്പ് ലോകത്ത് ഒരിടത്തും ഒരേസമയം ഇത്ര വലിയ കരിമരുന്ന് പ്രയോഗം നടന്നിട്ടില്ല. തൊടുത്തുവിടുന്ന കരിമരുന്ന് ആകാശത്ത് സൗദി ദേശീയ പതാകയുടെ ഹരിത വർണം വിരിക്കും.
ഇൗ ഹരിത പശ്ചാത്തലത്തിൽ 300 ഡ്രോണുകൾ ലേസർ രശ്മികൾ കൊണ്ട് ഷഹാദത്ത് കലിമയും അതിന് ചുവടെ രാജ്യമുദ്രയായ വാളും വരയ്ക്കും. ഇതാണ് രണ്ടാമത്തെ ഗിന്നസ് റെക്കോർഡ്. ആകാശത്ത് തെളിയുന്ന ഒരു രാജ്യത്തിെൻറ ഏറ്റവും വലിയ ദേശീയ പതാകയായിരിക്കും ഇത്.
ആഘോഷപരിപാടികൾക്കായി വിവിധ സർക്കാർ വകുപ്പുകളും ഭരണകൂടവും കൈകോർത്തുകൊണ്ട് സമഗ്ര പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
രാജ്യത്തിെൻറ മുക്കുമൂലകൾ ആഘോഷതിമിർപ്പിലാവും. റിയാദ് കിങ് ഫഹദ് കൾച്ചർ സെൻററിൽ ലോക പ്രശസ്ത ആക്രബാറ്റിക്സ് ഡാൻസ് കമ്പനി ‘സിർക്യു ഡു സോലിയിലി’െൻറ മെയ്യഭ്യാസ നടന വിസ്മയം, ജിദ്ദയിൽ സ്കൈ ഡ്രീംസ് ഷോ, ദമ്മാമിൽ ലൈറ്റ് ഗാർഡൻ ഇവൻറ്, അൽേഖാബാറിൽ എയറോബാറ്റിക്സ് ^ റെയ്റോ ടെക്നിക് ഷോ, തബൂക്കിൽ ദേശീേയാത്സവം, അൽഅഹ്സയിൽ ഹോട്ട് എയർ ബലൂൺ പ്രകടനം തുടങ്ങി നിരവധി പരിപാടികൾ ദേശീയാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.