റിയാദ്: സൗദി, ബഹ്റൈന്‍ റയില്‍വെ പദ്ധതിയുടെ ടെണ്ടര്‍ ആറ് മാസത്തിനകം പൂര്‍ത്തിയാകുമെന്ന് ഇരു രാജ്യങ്ങളിലെയും ഗതാഗത മന്ത്രിമാരുടെ യോഗത്തില്‍ വ്യക്തമാക്കി. സൗദി ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍ആമൂദിയും ബഹ്റൈന്‍ ഗതാഗത മന്ത്രി എൻജിനീയര്‍ കമാല്‍ അഹ്മദ് മുഹമ്മദും തമ്മില്‍ മനാമയിലാണ് കൂടിക്കാഴ്ച നടന്നത്. പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാവുന്ന ഹമദ് രാജാവ് പാലം ഇരു രാജ്യങ്ങള്‍ക്കിടയില്‍ തന്ത്രപ്രധാന ബന്ധത്തിന് വഴിതുറക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.വര്‍ഷാവസാനത്തോടെ ടെണ്ടര്‍ പ്രഖ്യാപിക്കുന്ന പദ്ധതിയുടെ അനന്തര നടപടികള്‍ അടുത്ത മാസത്തിനകം പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ.
സൗദിക്കും ബഹ്റൈനുമിടക്ക് നിലവിലുള്ള 25 കിലോമീറ്റര്‍ പാലത്തിലൂടെ സഞ്ചാരത്തെ അപേക്ഷിച്ച് യാത്രയുടെ സമയം ഗണ്യമായി കുറക്കാന്‍ റയില്‍വെ കാരണമാവും. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ചരക്കു ഗതാഗതവും വാണിജ്യവും വര്‍ധിക്കുകയും ചെയ്യും. ടെണ്ടര്‍ നടപടികള്‍ സമയക്രമം അനുസരിച്ച് പൂര്‍ത്തീകരിച്ചാല്‍ 2019 മധ്യത്തോടെ പദ്ധതി ജോലികള്‍ ആരംഭിക്കാനാവുമെന്ന് ഗതാഗത മന്ത്രിമാര്‍ പ്രത്യാശ പ്രകടിപ്പിച്ചു. സൗദി പക്ഷത്തുനിന്ന് ഗതാഗത മന്ത്രിക്ക് പുറമെ പൊതുഗതാഗത അതോറിറ്റി പ്രസിഡൻറ് ഡോ. റുമൈഹ് മുഹമ്മദ് അല്‍റുമൈഹ്, കിങ് ഫഹദ് കോസ്വേകസ്റ്റംസ് വിഭാഗം മേധാവി അഹമദ് അബ്ദുല്‍ അസീസ് അല്‍ഹഖബാനി തുടങ്ങിയവരും ചര്‍ച്ചയില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.