റിയാദ്: ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം തവനൂര്‍ കൂട്ടായി സ്വദേശി പടിഞ്ഞാറേക്കര സ്വദേശി സകീര്‍ ഹുസൈെൻറ (35) മൃതദേഹം റിയാദിൽ ഖബറടക്കി. മുർസലാത്തിൽ ഹൗസ് ഡ്രൈവറായിരുന്ന യുവാവ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. അല്‍രാജ്ഹി മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം നസീം മഖ്ബറയില് ഖബറടക്കി. പരേതരായ കൊച്ചിക്ക് പറമ്പില്‍ ജമാലും സുബൈദയുമാണ് മാതാപിതാക്കൾ.
ഭാര്യ: അസ്‌നത്ത്. മക്കള്‍: ഫിബ, സിംലാദ്. ഖബറടക്കത്തിനുള്ള നടപടിക്രമങ്ങള്‍ കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തുവ്വൂര്‍, കണ്‍വീനര്‍ റഫീഖ് പുല്ലൂര്‍, സെക്രട്ടറി കുഞ്ഞിപ്പ തവനൂര്‍ എന്നിവരുടെ നേതൃത്വത്തിൽ പൂര്‍ത്തിയാക്കി. അബ്ബാസ് കുമ്മാളി ചെലേമ്പ്ര, അന്‍സാര്‍ പൂനൂര്‍, ഖമര്‍ കൂട്ടായി, അലികുട്ടി കൂട്ടായി, ഇസഹാഖ് താനൂര്‍, ഷഫീഖ് പാലത്തിങ്ങല്‍, കെ.പി ഹനീഫ, അബ്ദുറഹ്മാന് കുമ്മാളി ചേലേമ്പ്ര, ഇക്ബാല്‍ തിരൂര്‍, ഷറഫുദ്ദിന്‍ വാളമരുതുര്‍ എന്നിവരും സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.