റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിന് മിനായില്‍ തീർഥാടകര്‍ക്ക് വേണ്ടി സേവനം അനുഷ്ഠിച്ച റിയാദ് പ്രവിശ്യയില്‍ നിന്നുള്ള വണ്ടിയര്‍മാര്‍ക്ക് തനിമ റിയാദ്സ്വീകരണം നല്‍കി. ബത്‍ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രവിശ്യാ കമ്മിറ്റി അംഗം സഈദ് ഉമര്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു.
ഹാജിമാര്‍ മക്കയില്‍ എത്തിയതുമുതല്‍ വ്യവസ്ഥാപിതമായ സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനും എല്ലാ ദിവസങ്ങളിലും ഹാജിമാരുടെ ക്യാമ്പില്‍ കഞ്ഞി വിതരണം ചെയ്യാനും തനിമ സംഘത്തിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. വളണ്ടിയര്‍ ടീം അംഗങ്ങള്‍ അനുഭവങ്ങളും നിര്‍ദേശങ്ങളും പങ്കുവച്ചു. ഖലീല്‍ പാലോട് അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് ഓമശേരി സമാപന പ്രഭാഷണം നിര്‍വഹിച്ചു. ഷാനിദ് അലി നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.