ജിദ്ദ: ഇന്ത്യൻ വംശജയായ ടൂറിസം, ഹോസ്പിറ്റാലിറ്റി രംഗത്തെ വിദഗ്ധ ആരാധന ഖവാല ഇനി ‘നിേയാ’മിൽ. നിയോമിെൻറ ടൂറിസം മാനേജിങ് ഡയറക്ടർ ആയി ആരാധനയെ നിയമിച്ച് ഉത്തരവായി. നിയോം സി.ഇ.ഒ നദ്മി അൽനസ്ർ ആണ് നിയമനം അറിയിച്ചത്. ലണ്ടൻ ആസ്ഥാനമായ ‘ആപ്റ്റമൈൻഡ്’ എന്ന പ്രശസ്ത കൺസൾട്ടൻസി സ്ഥാപനത്തിെൻറ സ്ഥാപകയും സി.ഇ.ഒയുമാണ് ആരാധന.
ലൂസെനിലെ വേൾഡ് ടൂറിസം ഫോറം േഗ്ലാബൽ അഡ്വൈസറി ബോർഡ് അംഗവുമാണ്. ഇൗ രംഗത്ത് 17 വർഷത്തെ പരിചയമുള്ള അവർക്ക് നാലു ഭൂഖണ്ഡങ്ങളിലായി 70 രാജ്യങ്ങളിലെ പ്രവൃത്തി പരിചയവുമുണ്ട്. ലോക ടൂറിസം രംഗത്തെ പ്രമുഖ നാമങ്ങളിലൊന്നായ ആരാധനക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. സി.എൻ.ബി.സി^ലണ്ടൻ സ്കൂൾ ഒാഫ് ഇകണോമിക്സിെൻറ കാർമികത്വത്തിലുള്ള െഎകൺ അവാർഡ് അടുത്തിടെ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.