റിയാദ്: കോവിഡ് പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ വിദ്യാർഥികൾ, സന്ദർശ ക വിസയിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ കഴിയുന്നവർ ഉൾപ്പെടെയുള്ളവർക്ക് നാട്ടിലേക്ക് തിരിച്ചുപോകാൻ സൗകര്യമൊരുക്കണമെന്ന് വേൾഡ് മലയാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. സൗ ദി, യു.എ.ഇ, ഒമാൻ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാരുണ ്ട്. ഇവരില്‍ അടിയന്തര സാഹചര്യങ്ങളിലുള്ള നിരവധി പേരുണ്ട്.
നഴ്സുമാരടക്കം ഗര്‍ഭിണികളായ ആളുകള്‍ നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയിട്ടുണ്ട്. ഗർഭിണികളായ സ്ത്രീകളുടെ പ്രസവം സൗദി അറേബ്യയിൽ നടക്കുകയാണെങ്കില്‍ വന്‍തുക വേണ്ടി വരുമെന്നും ഇത് ൈകയിലില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ മക്കളുടെ അടുത്ത് സന്ദർശക വിസയിൽ വന്ന് കുടുങ്ങിയ പ്രായാധിക്യമുള്ളവരും നാട്ടിലേക്ക് എത്രയും വേഗം മടങ്ങാൻ ആഗ്രഹിക്കുന്നവരാണ്. തുടര്‍ ചികിത്സ ലഭിക്കാത്തതും നാട്ടില്‍ തുടര്‍ന്നിരുന്ന മരുന്ന് ലഭിക്കാത്തതും ഇവരുടെ ജീവിതം പ്രയാസത്തിലാക്കുന്നു. ഉറ്റവര്‍ മരണപ്പെട്ടവരടക്കം ഗള്‍ഫിലുണ്ട്.
മക്കള്‍ മരിച്ച മാതാപിതാക്കളും രക്ഷിതാക്കള്‍ മരണപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. ഇത്തരം മാനുഷിക പരിഗണന അര്‍ഹിക്കുന്ന കേസുകളെങ്കിലും പരിഗണിക്കണമെന്നതാണ് പ്രവാസികളുടെ ആവശ്യം. എന്നാല്‍, മേയ് മാസം വരെ കാത്തിരിക്കണമെന്നതാണ് കേന്ദ്രത്തിെൻറ നിലപാട്. വിവിധ രാജ്യങ്ങളിൽനിന്ന് മടങ്ങുന്നവര്‍ക്ക് കോവിഡ് പരിശോധനയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെയേ തിരിച്ച് ഇന്ത്യയിലേക്ക് പോകാനാകൂ.
നിലവില്‍ സൗദി കമ്പനികളില്‍നിന്ന് നാട്ടിലേക്കയക്കേണ്ടവരുടെ പട്ടിക വിവിധ കമ്പനികള്‍ തയാറാക്കുന്നുണ്ട്. കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തിയേ ഇവരെ നാട്ടിലേക്ക് അയക്കൂ. ഇതിനെല്ലാം സൗദി ഭരണകൂടം തയാറായിട്ടും ലോക്ഡൗണ്‍ തീര്‍ന്നിട്ടേ വിമാന സര്‍വിസ് തുടങ്ങൂ എന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. ഈ വിഷയത്തിൽ പുനരാലോചന നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും നിവേദനം നൽകുമെന്ന് ഗ്ലോബൽ ഉപദേശകസമിതി അംഗം നൗഷാദ് ആലുവ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.