ദമ്മാം: മൂന്നുമാസത്തിലധികം നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ പാലക്കാട് പള്ളിപ്പുറ ം സ്വദേശി ബാലകൃഷ്ണെൻറ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തും. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ര ണ്ടിന് ദമ്മാമിൽനിന്ന് പുറപ്പെടുന്ന എമിറേറ്റ്സ് കാർഗോ വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം പിറ്റേന്ന് വൈകീട്ട് നാലോടെ കൊച്ചിയിലെത്തും. അവിടെനിന്ന് നോർക്ക ഏർപ്പാടാക്കുന്ന ആംബുലൻസിൽ നാട്ടിലെത്തിക്കും. ജുബൈലിലെ വർക്ഷോപ്പിൽ മാസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്ത ബാലകൃഷ്ണെൻറ മൃതദേഹം നടപടിക്രമെളല്ലാം പൂർത്തിയായി നാട്ടിലയക്കേണ്ട ദിവസമാണ് കോവിഡ് 19 ഭീഷണിയിൽ സൗദിയിൽനിന്നുള്ള അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെച്ചത്. ഇതോടെ ദമ്മാമിലെ ആശുപത്രി മോർച്ചറിയിൽതന്നെ കിടപ്പായി.
ഇത്തരത്തിൽ നാട്ടിലയക്കാൻ കഴിയാതെ വിവിധ മോർച്ചറികളിൽ നിരവധി മൃതദേഹങ്ങൾ കിടക്കുന്ന വിവരം ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് സൗദിയിലേക്ക് പലവിധ നിത്യോപയോഗ സാധനങ്ങൾ കൊണ്ടുവരുന്ന കാർഗോ വിമാനത്തിൽ മൃതദേഹങ്ങൾ കൊണ്ടുപോകാൻ എമിറേറ്റ് എയർൈലൻസ് സന്നദ്ധത അറിയിക്കുകയായിരുന്നു. എന്നാൽ, മൃതദേഹങ്ങൾ എത്തേണ്ട നാടുകളിലെ വിമാനത്താവളങ്ങളിൽനിന്നുള്ള സമ്മതപത്രം ആവശ്യമായിരുന്നു. സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിെൻറ ഇടപെടലിലൂെട ദമ്മാം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗവും ദമ്മാം മെഡിക്കൽ കോംപ്ലക്സിലെ എംബാമിങ് വിഭാഗവും സഹായിക്കാൻ തയാറായി.
കൊച്ചി വിമാനത്താവളത്തിൽനിന്ന് സമ്മതപത്രം എത്തിയതിെൻറ അടിസ്ഥാനത്തിൽ ബാലകൃഷ്ണെൻറ മൃതദേഹം കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായി. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്ക് അയക്കേണ്ട മൃതദേഹങ്ങളുടെ കാര്യത്തിൽ ഇനിയും സമ്മതപത്രങ്ങൾ എത്തിയിട്ടില്ല. മരിച്ചവരുടെ കുടുംബങ്ങൾ അതത് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് മൃതദേഹം സ്വീകരിക്കാൻ തയാറാണെന്ന സമ്മതപത്രം വാങ്ങി അയക്കാൻ ശ്രമിച്ചാൽ കാർഗോ വിമാനങ്ങളിലെങ്കിലും തങ്ങളുടെ ഉറ്റവരുടെ ചേതനയറ്റ ശരീരങ്ങൾ ഒരുനോക്ക് കാണാൻ അവസരമൊരുങ്ങും. സ്വന്തം നാട്ടിൽ സംസ്കരിക്കാൻ സാധിക്കുകയും ചെയ്യും. വരും ദിവസങ്ങളിൽ അതിനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്ന് നാസ് വക്കം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.