ജിദ്ദ: കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറാൻ രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശ ി ജീവനക്കാരെ സഹായിക്കാൻ മാനവ വിഭവശേഷി ഫണ്ടായ ‘ഹദഫ്’ പ്രഖ്യാപിച്ച പദ്ധതിയിൽ കഴി ഞ്ഞ വർഷം ജൂലൈ തുടക്കംമുതൽ നിയമിക്കപ്പെട്ട ജീവനക്കാർ ഉൾപ്പെടുമെന്ന് അധികൃതർ അ റിയിച്ചു. നിലവിലെ അസാധാരണ സാമ്പത്തിക പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തിൽ സംരംഭങ്ങളെ പ്രാപ്തമാക്കുന്നതിനും അവയുടെ സ്ഥിരതയും ബിസിനസ് വികസനവും ഉറപ്പുവരുത്തുന്നതിനും സർക്കാർ സഹായ പദ്ധതികൾ സജീവമാക്കുമെന്ന് ഹദഫ് അധികൃതർ കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്.
ജോലി ചെയ്യുന്ന സ്ഥാപനത്തിന് ഏതെങ്കിലും സർക്കാർ വകുപ്പിൽനിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നുവെങ്കിലും ജോലിയിൽ കയറി 24 മാസത്തേക്ക് ഹദഫ് സഹായം സ്വീകരിക്കുന്നതിൽ തടസ്സമില്ല. ജീവനക്കാർ ഇതിനായി തൊഴിലന്വേഷകരെ സഹായിക്കുന്ന ദേശീയ പോർട്ടലായ ‘ത്വാഖാത്തി’ൽ രജിസ്റ്റർ ചെയ്യണം. ഡേറ്റകളും ജീവനക്കാരെൻറ യോഗ്യതകളും ഇലക്ട്രോണിക് സംവിധാനത്തിലൂടെ പരിശോധിക്കുന്നതിനാണിത്.
ത്വാഖാത് പോർട്ടലിലൂടെ ജോലി നേടാത്തവർക്കും ഇൗ പദ്ധതിയിൽ അംഗമാകാം. മുഴുവൻ വിദ്യാർഥികൾക്കും തൊഴിലന്വേഷകർക്കും ജീവനക്കാർക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണെന്നും അധികൃതർ വിശദമാക്കി. എന്നാൽ, ജീവനക്കാരുടെ വേതനം 4000 മുതൽ 15,000 റിയാൽ വരെയാകണം. ഇവർക്ക് ശമ്പളത്തിെൻറ 50 ശതമാനമോ ചുരുങ്ങിയത് 300 റിയാലോ സഹായമായി ലഭിക്കും. വിഭിന്നശേഷിക്കാരോ നഗരവാസികൾ അല്ലാത്തവരോ ആണെങ്കിൽ സഹായത്തിെൻറ തോത് കൂട്ടി ആവശ്യപ്പെടാനും സ്ഥാപനത്തിന് അർഹതയുണ്ട്. പദ്ധതിയുടെ ആനുകൂല്യം നേടാൻ ഒാൺലൈൻ സംവിധാനത്തിലൂടെ രജിസ്റ്റർ ചെയ്യണമെന്നും സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.