ജുബൈൽ: കോവിഡ്-19 എന്ന മഹാമാരിയെ പ്രതിരോധിക്കാനും രോഗബാധിതർക്ക് ചികിത്സ ലഭ്യമാക്കു ന്നതിനും സൗദി അറേബ്യ വിസ്മയകരമായ നടപടികളുമായാണ് മുന്നോട്ടുപോവുന്നതെന്ന് യ ൂറോപ്യൻ യൂനിയെൻറ സൗദിയിലെ അംബാസഡർ മിഷേൽ സെർവോൺ ഡർസോ. ഗതാഗതം നിയന്ത്രിക്കുന്ന തിലും നിർബന്ധിത സാമൂഹിക അകലം നടപ്പാക്കുന്നതിലും രാജ്യം നേരേത്തതന്നെ ഉറച്ച മുൻക രുതൽ നടപടികൾ സ്വീകരിച്ചു.
റിയാദ്, ജിദ്ദ, മക്ക, മദീന എന്നിവയുൾപ്പെടെ നിരവധി നഗര ങ്ങളിൽ ഇപ്പോൾ കർഫ്യൂവും ലോക്ഡൗണും ഉണ്ട്. രോഗലക്ഷണങ്ങൾ രൂക്ഷമാകുമ്പോൾ എന്തുചെയ്യണമെന്നും ഇക്കാര്യത്തിൽ പൊതുസൗകര്യങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തണമെന്നും എല്ലാവർക്കും നന്നായി അറിയാമെന്നും പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വായ്പ വർധിപ്പിക്കാനുള്ള ഉദാരസമീപനവും സ്വകാര്യമേഖലക്കുള്ള അടിയന്തര ആശ്വാസ നടപടികളും ഉൾപ്പെടെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും പ്രതിസന്ധിക്കുശേഷം വീണ്ടെടുക്കലിന് വഴിയൊരുക്കുന്നതിനുമുള്ള സുപ്രധാന നടപടികളും സൗദി ഭരണകൂടം സ്വീകരിച്ചുകഴിഞ്ഞു.
എണ്ണവില കുറയുന്നതിനെ തുടർന്നുള്ള സാമ്പത്തിക പ്രത്യാഘാതങ്ങൾ അതിജീവിക്കുന്നതിനും സർക്കാറിന് വ്യക്തമായ പദ്ധതിയുണ്ട്. നാലു വർഷം മുമ്പാണ് താൻ സൗദിയിൽ നിയമിതനായത്. ഈ കാലയളവിൽ സൗദി ജനതയെ അടുത്തറിയാൻ സാധിച്ചിട്ടുണ്ട്. പകർച്ചവ്യാധി തടുക്കുന്നതിൽ ആരോഗ്യപ്രവർത്തകരും അടിസ്ഥാന സേവനങ്ങൾ നൽകുന്നവരും നടത്തുന്ന വലിയ ശ്രമങ്ങളെ ഞാൻ പിന്തുണക്കുന്നു. അതേസമയം, യൂറോപ്യൻ രാജ്യങ്ങൾ വലിയൊരു ആഗോളപ്രശ്നത്തെയാണ് ഇന്ന് അഭിമുഖീകരിക്കുന്നത്. ഉത്തരവാദിത്തം നിർവഹിക്കുക എന്നതിനപ്പുറം ഏതെങ്കിലും രാജ്യങ്ങളെയോ പ്രദേശങ്ങളെയോ കുറ്റപ്പെടുത്തുന്നത് ഒരു പരിഹാരവും നൽകുകയില്ല എന്ന് തങ്ങൾ തിരിച്ചറിയുന്നു.
ഒരു രാജ്യത്തെയും കുറ്റപ്പെടുത്തിയിട്ടില്ലെന്നും ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിൽ യൂറോപ്പ് പൂർണമായും മുഴുകിയിരിക്കുന്ന സമയത്ത് ഞങ്ങൾക്ക് വളരെ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അംഗരാജ്യങ്ങളിലെ പൗരന്മാരെയും ലോകമെമ്പാടുമുള്ള ആളുകളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം യൂറോപ്യൻ യൂനിയൻ ഉപേക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പ്രതിസന്ധിയെ തങ്ങൾ സുതാര്യതയോടെ കൈകാര്യം ചെയ്തു. ഈ സമയത്ത് വസ്തുതകൾ പ്രധാനമാണ്. തങ്ങൾ പതിവായി വ്യക്തവും ശരിയുമായ ധാരാളം വിവരങ്ങൾ നൽകി.
ഏകപക്ഷീയമായ നടപടികൾക്കോ മത്സരത്തിനോ നിലവിലെ സമയം അനുചിതമാണ്. പ്രതിസന്ധികളെ നേരിടാൻ അന്താരാഷ്ട്ര ശേഷിയെ വർധിപ്പിക്കണം. പ്രതിസന്ധി ബാധിച്ച ഇറ്റലിപോലുള്ള അംഗരാജ്യങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് യൂറോപ്യൻ യൂനിയൻ അമാന്തിച്ചിട്ടില്ല. പ്രത്യേക രാഷ്ട്രീയ വ്യാഖ്യാനം ചമച്ച് പ്രചരിപ്പിച്ച് പ്രതിസന്ധിയെ ചൂഷണം ചെയ്യുന്നവർക്കെതിരെ ഞങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നമുക്ക് വസ്തുതകളും കണക്കുകളും നോക്കാം. പക്ഷേ, ജർമനിയും ഫ്രാൻസും ചേർന്ന് ചൈനയേക്കാൾ കൂടുതൽ ഫേസ്മാസ്ക്കുകൾ ഇറ്റലിക്ക് നൽകി. ഫ്രാൻസിൽനിന്നും വടക്കൻ ഇറ്റലിയിൽനിന്നും ജർമനി രോഗികളെ സ്വീകരിക്കുന്നതായും യൂറോപ്യൻ യൂനിയൻ അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.