യാംബു: കോവിഡ് -19 തടയാൻ രാജ്യമൊട്ടാകെ ആരംഭിച്ച അണുനശീകരണ പ്രവർത്തനങ്ങൾ പുരോഗമി ക്കുന്നു. കർഫ്യൂ സമയമായ രാത്രിയാണ് അണുവിമുക്ത പ്രവൃത്തികൾ നടക്കുന്നത്. റോഡുകളിൽ പൊതുഗതാഗതം പൂർണമായും നിയന്ത്രിച്ചാണ് ശുചീകരണ യജ്ഞം പുരോഗമിക്കുന്നത്. യാംബു റോയൽ കമീഷൻ പരിസ്ഥിതി സേവന വകുപ്പിെൻറ മേൽനോട്ടത്തിൽ പ്രത്യേകം കാമ്പയിൻ തന്നെ ഇതിനായി നടപ്പാക്കിയിട്ടുണ്ട്. പ്രധാന റോഡുകളും ജനവാസ കേന്ദ്രങ്ങൾക്കരികെയുള്ള തെരുവുകളും കൂടാതെ പൊതുപാർക്കുകൾ, സ്ക്വയറുകൾ, പൊതുസ്ഥലങ്ങൾ, മാലിന്യവീപ്പകൾ എന്നിവയെല്ലാം അണുമുക്തമാക്കുന്നുണ്ട്.
ഇതിനായി ആധുനിക യന്ത്രങ്ങളും സംവിധാനങ്ങളും ഉപയോഗിക്കുന്നു. കോവിഡ് ഭീഷണിയെ ചെറുക്കാൻ ജനങ്ങൾ സാമൂഹിക അകലം പാലിച്ചാണ് ഇടപെടുന്നത്. സുരക്ഷാ നടപടികളിൽ വരുന്ന വീഴ്ച രോഗവ്യാപനത്തിന് ഹേതുവാകുമെന്ന അവബോധം വ്യവസായ നഗരിയിലെ കമ്പനികളിലും തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിലുമുള്ള എല്ലാവരിലും ഉണ്ടാക്കാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്. രോഗപ്രതിരോധം മികച്ച നിലയിൽ നടത്താൻ എല്ലാവരുടെയും വലിയ സഹകരണവും അധികൃതർക്ക് ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.