ജിദ്ദ: ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് കോവിഡ് 19 വ്യാപനം തടയാൻ തങ്ങൾ എല്ലാനിലക്ക ും സജ്ജമാണെന്ന് സൗദി റെഡ് െക്രസൻറ് അതോറിറ്റി അറിയിച്ചു. ഏത് അടിയന്തര സാഹചര്യത്ത െയും നേരിടാൻ എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള 1000ത്തോളം ആംബുലൻസുകൾ റെഡിയായുണ്ട്. സൗ ദിയിൽ എല്ലാ പ്രദേശങ്ങളിലും 24 മണിക്കൂറും സേവനസജ്ജമായ റെഡ് െക്രസൻറ് ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്.
പുതിയ സാഹചര്യത്തിൽ റിയാദിലും ജിദ്ദയിലും പുതുതായി രണ്ടു ഓഫിസുകൾകൂടി അധികമായി തുറന്നിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും ഉന്നത അധികാരികളിൽനിന്നുള്ള നിർദേശങ്ങൾക്കനുസരിച്ച് ദിനേനയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അതനുസരിച്ച് എല്ലാ മേഖലകളിലെയും ഓപറേറ്റിങ് ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ടെന്ന് അതോറിറ്റിയുടെ ഉന്നതാധികാരി അറിയിച്ചു.
കോവിഡ് ബാധിതരായ രോഗികളെ ആശുപത്രികളിൽ എത്തിക്കുന്നതിനും അവരുമായുള്ള ആശയവിനിമയത്തിനുമെല്ലാം കൃത്യമായ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ അതോറിറ്റിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.