‘കൈകോർത്ത്’ എന്നുപേരിട്ട പദ്ധതി പ്രകാരം വിദേശികളും സ്വദേശികളുമായ മുഴുവൻ കുടു ംബങ്ങൾക്കും സഹായം എത്തിക്കും തബൂക്ക്: കോവിഡ് നിയന്ത്രണങ്ങളാൽ തബൂക്ക് മേഖലയിൽ പ ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമേകുന്ന പദ്ധതിക്ക് തുടക്കമായി. ‘കൈകോർത്ത്’ എന്നുപേരിട്ട പദ്ധതി പ്രകാരം വിദേശികളും സ്വദേശികളുമായ മുഴുവൻ കുടുംബങ്ങൾക്കും സഹായം എത്തിക്കും. മേഖല ഗവർണർ അമീർ ഫഹദ് ബിൻ സുൽത്താെൻറ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്.
കോവിഡ് കാലത്ത് സ്വദേശികളും വിദേശികളുമായ കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്നതിനാണ് ഇങ്ങനെയൊരു കാമ്പയിൻ ആരംഭിച്ചതെന്ന് ഗവർണറേറ്റ് മാധ്യമ ഉപദേഷ്ടാവ് അലി അൽഖഹ്താനി പറഞ്ഞു. സാമൂഹികം, ആരോഗ്യം, കുടുംബം, ഭക്ഷണം എന്നീ രംഗങ്ങളിൽ ആവശ്യമായ നിരവധി പ്രവർത്തനങ്ങൾ കാമ്പയിൻ കാലത്ത് ആസൂത്രണം ചെയ്തിട്ടുണ്ട്. വിദൂര വിദ്യാഭ്യാസം ലക്ഷ്യമിട്ട് നിരവധി കോഴ്സുകളും സംഘടിപ്പിക്കുന്നുണ്ട്. തബൂക്ക് മേഖലയുടെ വിവിധ ഭാഗങ്ങളിൽ വിവിധ സഹായ പദ്ധതികൾ വരുംദിവസങ്ങളിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.