മക്ക: കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ കർഫ്യുവിൽ പ്രയാസമനുഭവിക്കുന്ന വർക്ക് സാന്ത്വനമേകാൻ ഇരുഹറം കാര്യാലയവും. മക്കയിൽ പ്രയാസമനുഭവിക്കുന്ന നിരവ ധി കുടുംബങ്ങൾക്കാണ് ഇരുഹറം കാര്യാലയത്തിന് കീഴിൽ ഭക്ഷ്യക്കിറ്റുകളും ആവശ്യമായ മറ്റു വസ്തുക്കളും വിതരണം ചെയ്തുവരുന്നത്.
മേഖല ഗവർണർ അമീർ ഖാലിദ് അൽഫൈസലിെൻറയും ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസിയുടെയും നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ‘ബിർറ് ബി മക്ക’ എന്ന സഹായ വിതരണ പദ്ധതി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ശാരിഅ് അൽഹജ്ജ്, വാദീ ജലീൽ, റൈഅ് അദാകിർ, ജബലു സയ്യിദ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തതെന്നും മറ്റു മേഖലകളിൽ വരും ദിവസങ്ങളിൽ വിതരണം ചെയ്യുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.