ദമ്മാം: കോവിഡ് പശ്ചാത്തലത്തിലും പ്രവാസലോകത്തെ പ്രയാസങ്ങളും പ്രതിസന്ധികളും വില യിരുത്തുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ വേണ്ട ഒരുക്കങ്ങൾ ചെയ്യുന്നതിനുമായി ദ മ്മാം കെ.എം.സി.സി മലപ്പുറം ജില്ല ഘടകം വിഡിയോ കോൺഫറൻസിങ്ങിൽ പ്രവർത്തക സമിതി യോഗം ചേ ർന്നു. കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ്കുട്ടി കോഡൂർ യോഗം ഉദ്ഘാടനം ചെയ്തു.
പ്രവാസലോകത്തെയും നാട്ടിലെയും നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ സമയോചിതമായി ഇടപെടലുകൾ നടത്താനും ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മെഡിക്കൽ പരിരക്ഷകരെയും വിദഗ്ധരെയും നിയമ പ്രഗത്ഭരെയും ഉൾക്കൊള്ളിച്ച് ഹെൽപ് ഡെസ്കുകൾ രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡൻറ് കെ.പി. ഹുസൈൻ അധ്യക്ഷത വഹിച്ചു.
സി.പി. ഷെരീഫ്, മായിൻ ഹാജി, സലീം പാണമ്പ്ര, ബഷീർ ആലുങ്ങൽ, മുജീബ് കൊളത്തൂർ, ഇഖ്ബാൽ ആനമങ്ങാട്, അൻസാർ തങ്ങൾ, സഹീർ കൊണ്ടോട്ടി, ഇസ്ഹാഖ് കോഡൂർ, ആഷിഖ് ചേലേമ്പ്ര, അലവി മഞ്ചേരി, മുഹമ്മദ് കരിങ്കപ്പാറ, അബ്ദുറഹ്മാൻ താനൂർ, ഉസ്മാൻ തിരൂരങ്ങാടി, മുഹമ്മദലി നിലമ്പൂർ, ലത്തീഫ് മഞ്ചേരി, റിയാസ് വണ്ടൂർ, കരീം ടി.ടി. വേങ്ങര, മുസ്തഫ വള്ളിക്കുന്ന് തുടങ്ങിയവർ വിഡിയോ കോൺഫറൻസ് യോഗത്തിൽ സംബന്ധിച്ചു. വഹീദ് ഏറനാട് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ഷബീർ തേഞ്ഞിപ്പലം സ്വാഗതവും ട്രഷറർ ജൗഹർ കുനിയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.