ജിദ്ദ: ലോകത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇസ്ലാമിക രാജ്യങ്ങളുടെ കൂ ട്ടായ്മയായ ഒ.െഎ.സി, അംഗരാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ അടിയന്തര യോഗം വിളിച ്ചു. മന്ത്രിമാർ അംഗങ്ങളായ സ്റ്റിയറിങ് കമ്മിറ്റിയുടെ യോഗം വ്യാഴാഴ്ച നടക്കും. യു.എ. ഇയുടെ അധ്യക്ഷതയിൽ വെർച്വൽ സംവിധാനത്തിലാണ് യോഗം. ഒ.െഎ.സി അംഗ രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ ഏഴാമത് യോഗത്തിെൻറ അധ്യക്ഷ ചുമതല യു.എ.ഇക്കാണ്. മഹാമാരിയുടെ വ്യാപന ഫലമായി അംഗരാജ്യങ്ങൾ നേരിടുന്ന മുെമ്പാന്നുമില്ലാത്ത പ്രതിസന്ധിയുടെയും വെല്ലുവിളികളുടെയും പശ്ചാത്തലത്തിലാണ് അടിയന്തര യോഗം വിളിച്ചുകൂട്ടുന്നതെന്ന് സെക്രട്ടറി ജനറൽ ഡോ. യൂസുഫ് ബിൻ അഹമ്മദ് അൽഉദൈമീൻ പറഞ്ഞു.
പകർച്ചവ്യാധി തടയാൻ അംഗരാജ്യങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളും അവർ നേരിടുന്ന വെല്ലുവിളികളും കമ്മിറ്റി ചർച്ച ചെയ്യും. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട നിലവിലെ വിവരങ്ങൾ കൈമാറുക, പകർച്ചവ്യാധിയുടെ വ്യാപനം തടയാനുള്ള മാർഗങ്ങൾ കൂടിയാലോചിക്കുക, ആവശ്യമായ തന്ത്രങ്ങൾ വികസിപ്പിക്കുക എന്നിവയാണ് യോഗത്തിെൻറ പ്രധാന അജണ്ടകളെന്നും ജനറൽ സെക്രട്ടറി പറഞ്ഞു. സൗദി അറേബ്യ, യു.എ.ഇ, മാലിദ്വീപ്, പാകിസ്താൻ, മൗറിത്താനിയ, ചാഡ്, തുർക്കി, ഇൗജിപ്ത്, മലേഷ്യ, ഇന്തോനോഷ്യ, സുഡാൻ എന്നിവയാണ് ഒ.െഎ.സി ഹെൽത്ത് സ്റ്റിയറിങ് കമ്മിറ്റിയിലെ അംഗരാജ്യങ്ങൾ.
ഇതിനു പുറമെ ഒ.െഎ.സിക്ക് കീഴിലെ ശാസ്ത്ര സാേങ്കതിക സഹകരണ സ്ഥിരം സമിതി ‘കോംസ്റ്റിക്’, സ്റ്റാറ്റിസ്റ്റിക്കൽ, ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച്, ട്രെയിനിങ് ‘സെസ്റിക്’, ഇസ്ലാമിക് െഡവലപ്മെൻറ് ബാങ്ക്, എജുക്കേഷനൽ സയൻറിഫിക് ആൻഡ് കൾച്ചറൽ ഒാർഗനൈസേഷൻ ‘ഇസസ്കോ’ എന്നിവയും അന്താരാഷ്ട്ര പങ്കാളികളായ ലോകാരോഗ്യ സംഘടന, യു.എൻ, ചിൽഡ്രൻസ് ഫണ്ട്, യു.എൻ പോപുലേഷൻ ഫണ്ട്, എയിഡ്സ്, മലേറിയ നിർമാർജന ഫണ്ട്, വാക്സിനേഷൻ ആൻഡ് ഇമ്യൂൈണസേഷൻ ഗ്ലോബൽ ഫണ്ട് എന്നിവയുടെ പ്രതിനിധികളും സമിതി അംഗങ്ങളെന്ന നിലയിൽ യോഗത്തിൽ പെങ്കടുക്കുമെന്നും ഒ.െഎ.സി സെക്രട്ടറി ജനറൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.