ജിദ്ദ: ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ ഒമ്പതു മുതൽ 12 വരെ ക്ലാസുകളുടെ പ്രധാനാധ്യ ാപകനായിരുന്ന നൗഫൽ പാലക്കോത്തിനെ സ്കൂൾ മാനേജിങ് കമ്മിറ്റി തരംതാഴ്ത്തി. ബോയ്സ് വിഭ ാഗം ആറു മുതൽ എട്ടു വരെ ക്ലാസുകളിൽ സയൻസ് അധ്യാപകനായാണ് ഏറ്റവും സീനിയറായ ഇദ്ദേഹത ്തിന് ചുമതല മാറ്റിനൽകിയിരിക്കുന്നത്. പ്രധാനാധ്യാപകനായിരിക്കെ നിലവിലുള്ളതി നെക്കാൾ കൂടുതൽ ഡിവിഷനുകൾ ഉണ്ടെന്നുവരുത്തി കൂടുതൽ അധ്യാപകരെ നിയമിച്ച് സ്കൂള ിന് അനാവശ്യ സാമ്പത്തിക ബാധ്യത വരുത്തിവെച്ചു എന്നതത്രെ ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം.
കഴിഞ്ഞ അധ്യയന വർഷത്തിൽ ഒമ്പതാം ക്ലാസിൽ ഒരു ഡിവിഷൻ അധികമായി സൃഷ്ടിച്ച് അധ്യാപകരെ നിശ്ചയിച്ചുവെന്നും ഇതിെൻറ പേരിൽ സ്കൂളിന് അധിക സാമ്പത്തികബാധ്യത വന്നു എന്നുമാണ് മാനേജ്മെൻറ് ഭാഷ്യം. ഇങ്ങനെ ഒരു ഡിവിഷൻ ഉണ്ടായിരുന്നില്ലെന്നും അതിെൻറ പേരിൽ പ്രധാനാധ്യാപകനോട് മാനേജ്മെൻറും പ്രിൻസിപ്പലും വിശദീകരണം ചോദിച്ചിരുന്നുവെന്നും മറുപടി തൃപ്തികരമായിരുന്നില്ലെന്നുമാണ് മാനേജ്മെൻറ് പറയുന്നത്.
ഇതിനെ തുടർന്ന് വിഷയം സ്കൂൾ ഹയർ ബോർഡിന് വിടുകയും അവർ മൂന്നംഗ കമ്മിറ്റിയെ അന്വേഷണത്തിനായി നിയോഗിക്കുകയും ചെയ്തു. സമിതിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച് സ്കൂൾ ഉന്നതാധികാര സമിതി അന്വേഷണം നടത്തിയതിെൻറ അടിസ്ഥാനത്തിൽ ഹയർ ബോർഡിെൻറയും ഇന്ത്യൻ കോൺസുലേറ്റിലെ സ്കൂൾ നിരീക്ഷകരുടെയും തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് മാനേജിങ് കമ്മിറ്റിയുടെ വിശദീകരണം.
എന്നാൽ, 19 വർഷത്തോളമായി സ്കൂളിൽ സേവനം നടത്തുകയും സ്കൂളിന് മികച്ച വിജയങ്ങൾ നേടിക്കൊടുക്കുന്നതിൽ കാര്യമായ പങ്കുവഹിക്കുകയും വിദ്യാർഥികളിൽ അച്ചടക്കം ഉണ്ടാക്കാൻ അക്ഷീണം പരിശ്രമിക്കുകയും ചെയ്ത സീനിയർ അധ്യാപകനുനേരെ ഇപ്പോഴുണ്ടായിരിക്കുന്ന നടപടിക്ക് പിന്നിൽ സ്വാർഥ താൽപര്യങ്ങൾ ഉണ്ടെന്നാണ് ചില രക്ഷിതാക്കൾ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ അധ്യയനവർഷം നടന്ന പ്ലസ്ടു ബോർഡ് പരീക്ഷയിൽ ബയോളജി വിഷയത്തിൽ ഒരു വിദ്യാർഥിക്ക് 100ൽ 100 മാർക്ക് ലഭിക്കാൻ കാരണം ഈ അധ്യാപകനായിരുന്നുവെന്നും രക്ഷിതാക്കൾ പറയുന്നു. അത്തരത്തിൽ കുട്ടികളുടെ പഠനകാര്യത്തിലും മറ്റു പാഠ്യേതര വിഷയങ്ങളിലുമൊക്കെ ഇൗ അധ്യാപകൻ ക്രിയാത്മകമായി നല്ല ഇടപെടൽ നടത്തുന്നതായാണ് തങ്ങൾക്കനുഭവമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
എന്നാൽ, കുറച്ചു കാലമായി ഇന്ത്യൻ സ്കൂളിെൻറ ഭരണകാര്യങ്ങളിലും മറ്റുമുള്ള ചില അനഭിലഷണീയ ഇടപെടലുകളാണ് ഇത്തരം തീരുമാനങ്ങൾ വരുന്നതിനു പിന്നിലെന്നും ഇത് 10,000ത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിെൻറ ഭാവിതന്നെ തകർക്കുമെന്നുമാണ് രക്ഷിതാക്കൾ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.