ബുറൈദ: ഖസീം പ്രവിശ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ പ്രദേശിക ഭരണസംവിധാനം നിയന്ത്രണങ്ങൾ കടുപ്പിച്ചുതുടങ്ങി. പ്രവിശ്യ ആസ്ഥാനമായ ബുറൈദയിൽ 10ഉം മേഖലയിലെ മറ്റൊരു പട്ടണമായ അൽറസിൽ മൂന്നും കേസുകളുമാണ് സ്ഥിരീകരിച്ചിട്ടുള്ളത് . മേഖല കൂടുതൽ നിയന്ത്രണത്തിലേക്ക് കടക്കുകയാണ്. ബുറൈദയിലെ ചില ഭാഗങ്ങൾ നിലവിൽതന്നെ കടുത്ത നിയന്ത്രണത്തിലാണ്.
പല താമസസ്ഥലങ്ങളും ക്വാറൻറീനിലാണ്. മലയാളി കുടുംബങ്ങളടക്കം നിരവധി പ്രവാസികൾ താമസിക്കുന്ന ഖുബൈബ് സ്ട്രീറ്റിനോടടുത്തുള്ള റിയാദ് ബാങ്ക് മുതൽ ശാര വാഹിദ് വരെയുള്ള ഭാഗം കർശന നിരീക്ഷണത്തിലാണ്. ആ ഭാഗത്തേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതും നിരോധിച്ചിട്ടുണ്ട്. പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന കവാടത്തിൽ േകാൺക്രീറ്റ് ബാരിക്കേഡ് വെച്ച് അടച്ചിരിക്കുകയാണ്. ആരോഗ്യ പ്രവർത്തകർ പ്രദേശത്ത് തങ്ങി അവിടെ താമസിക്കുന്നവരുടെ വിശദ വിവരങ്ങൾ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്.
പ്രവിശ്യയിൽ സ്ഥിരീകരിച്ച കേസുകളിൽ അധികവും നേരത്തേ രോഗമുള്ളവരിൽനിന്ന് നേരിട്ടുള്ള സമ്പർക്കത്തിലൂടെ പകർന്നതാണ്. ലോക്ഡൗൺമൂലം പുറത്തിറങ്ങാൻ കഴിയാത്ത മലയാളികൾക്ക് അത്യാവശ്യ സാധനങ്ങൾ പുറത്തുനിന്നും എത്തിച്ചുകൊടുക്കുന്നതിനുവേണ്ടി കെ.എം.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റി ഹെൽപ് ഡെസ്ക് വളൻറിയർമാർ സജീവമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.