കരാർ അവസാനിച്ച പ്രവാസികൾക്ക്​ മടങ്ങാൻ വഴിയൊരുക്കും –മാനവ ശേഷി മന്ത്രാലയം

മാനുഷിക പരിഗണനയും കമ്പനികളുടെ താല്‍പര്യവും പരിഗണിച്ചാണ് തൊഴില്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലെ പദ്ധ തി
ജിദ്ദ: തൊഴിൽ കരാറുകൾ അവസാനിച്ചവർക്ക്​ സ്വദേശങ്ങളിലേക്ക്​ മടങ്ങുന്നതിന്​ അവസരമൊരുക്കുമെന്ന്​ മാനവ വി ഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച്​ ഇതിന്​ വേണ്ട നടപടികൾ സ്വീകരിച്ചുവരു കയാണെന്ന്​ ആരോഗ്യ മന്ത്രാലയ വക്താവി​​െൻറ പതിവ്​ വാർത്തസമ്മേളനത്തിൽ പ​െങ്കടുത്ത്​ സംസാരിച്ച മാനവ ശേഷി മന്ത്രാലയ വക്താവ്​ പറഞ്ഞു. മാനുഷിക പരിഗണനയും കമ്പനികളുടെ താല്‍പര്യവും പരിഗണിച്ചാണ് തൊഴില്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലെ പദ്ധതി. കരാറുകള്‍ അവസാനിച്ചവർക്ക്​ മാത്രമല്ല, ഫൈനല്‍ എക്സിറ്റ് നേടിയിട്ടും നാട്ടില്‍ പോകാനാകാതെ കുടുങ്ങിയവർക്കും ഇൗ സൗകര്യമൊരുക്കും.


എല്ലാ രാജ്യങ്ങളിലേക്കും യാത്രാസൗകര്യം ഒരുക്കും. ഫൈനൽ എക്​സിറ്റിൽ വിടാൻ ഉദ്ദേശിക്കുന്നവരെയും കമ്പനികള്‍ക്ക് ഇതുവഴി നാട്ടിലേക്കയക്കാം. ഇതിനായി രാജ്യത്തെ സ്വകാര്യ കമ്പനികള്‍ക്ക് അപേക്ഷ നല്‍കാം. നടപടിക്രമങ്ങള്‍ ഇങ്ങനെയാണ്: ഫൈനല്‍ എക്സിറ്റ് താല്‍പര്യമുള്ള തൊഴിലാളികളുടെ അപേക്ഷ 14 ദിവസത്തിനുള്ളിൽ നൽകണം. രണ്ടാമത്തെ​ അപേക്ഷ 14 ദിവസം കഴിഞ്ഞേ നല്‍കാന്‍ സാധിക്കൂ. ഒരു അപേക്ഷയില്‍ തന്നെ എത്ര ജീവനക്കാരുടെ ഫൈനല്‍ എക്സിറ്റ് യാത്രാ അപേക്ഷ വേണമെങ്കിലും നല്‍കാം. പാസ്പോര്‍ട്ടിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്​ അപേക്ഷ പൂരിപ്പിക്കേണ്ടത്. ഫൈനല്‍ എക്സിറ്റ് കരസ്ഥമാക്കിയതി​​െൻറ രേഖ, തൊഴിലാളിക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കിയതി​​െൻറ രേഖ, കോവിഡ് –19 പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രാലയത്തി​​െൻറ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, നിശ്ചയിച്ച തീയതിയിലേക്ക് തൊഴിലാളിക്കായി കമ്പനി എടുത്ത വിമാന ടിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. രോഗലക്ഷണങ്ങളാല്‍ യാത്ര മുടങ്ങിയാല്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിക്കണം.

വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രാസംവിധാനവും കമ്പനി തയാറാക്കണം. അപേക്ഷ നല്‍കി അഞ്ചു ദിവസത്തിനുള്ളില്‍ രേഖകള്‍ പരിശോധിച്ച് മന്ത്രാലയം അന്തിമ തീരുമാനമെടുക്കും. അപേക്ഷ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യും. അടിയന്തര സാഹചര്യങ്ങളില്‍ ഫൈനല്‍ എക്സിറ്റ് നേടിയ തൊഴിലാളികള്‍ക്ക് ഇതി​​െൻറ ഗുണം ലഭിക്കും. ഇതിനൊപ്പം, തൊഴിൽ കരാർ തീര്‍ന്ന കമ്പനികള്‍ക്കും നിലവില്‍ പ്രയാസം അനുഭവിക്കുന്ന കമ്പനികള്‍ക്കും തൊഴിലാളികളെ തിരിച്ചയക്കാന്‍ പുതിയ സംവിധാനം സഹായിക്കും.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.