യാംബു: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കുന്ന സാഹചര്യത്തിൽ യാംബു മുനിസിപ്പാലിറ്റി പരിധിയിലെ പള്ളികളിലും അണു മുക്ത പ്രവർത്തങ്ങൾ ഊർജിതം. ജനങ്ങൾ കൂടുന്ന അവസ്ഥ ഒഴിവാക്കാൻ പള്ളികൾ നേരത്തേ അടച്ചിട്ട അവസ്ഥയിൽ മിക്ക പള്ളികളുടെയും അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്.
ഇതോടൊപ്പം അണുവ്യാപനം തടയാനുള്ള കർമപദ്ധതികളുമായി ദഅ്വ ഗൈഡൻസ് സെൻററിെൻറ മേൽനോട്ടത്തിലാണ് പള്ളികൾ ശുചീകരിക്കാനും അണുമുക്തമാക്കാനും കാമ്പയിൻ പരിപാടികൾ നടപ്പാക്കുന്നത്. ഗവർണറേറ്റിലെ എല്ലാ പള്ളികളും അണുമുക്തമാക്കാനുള്ള നടപടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും വിശ്വാസികൾ ഒത്തുകൂടുന്നിടം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻകൂടിയാണ് ഈ യജ്ഞമെന്നും യാംബു ദഅ്വ ഗൈഡൻസ് സെൻറർ ഡയറക്ടർ അബ്ദുറഹ്മാൻ ബിൻ സൈദാൻ അൽ അലൂനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.