ജിദ്ദ: കോവിഡ് ഉൾപ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ ഇസ്ലാം നിർദേശിച്ച ശുചി ത്വവും ജീവിതശൈലിയും സുപ്രധാനമെന്ന് പ്രമുഖ സൗദി ഭിഷഗ്വരനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഡോ. മുഹമ്മദലി അല്‍ബാര്‍ പറഞ്ഞു. പ്രാദേശിക പത്രത്തിന് നല്കിയ അഭിമുഖ ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ ഇടവേളകളില്‍ വെള്ളം നിര്‍ബന്ധമായി ഉപയോഗിച്ച് അംഗശുദ്ധി വരുത്താൻ ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. വ്യക്തി ശുചിത്വത്തിെൻറ പ്രാധാന്യമാണ് ഇത് കാണിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും മറ്റു പല സന്ദര്‍ഭങ്ങളിലും വെള്ളം ഉപയോഗിക്കാന്‍ പ്രവാചകന് പഠിപ്പിക്കുന്നു. അറേബ്യ വളരെ ജലദൗർലഭ്യം അനുഭവപ്പെടുന്ന പ്രദേശമായിരുന്നിട്ടുപോലും പ്രഭാതത്തില്‍ എഴുന്നേറ്റ് വെള്ളംകൊണ്ട് ശുദ്ധിയാവാന്‍ പ്രവാചകൻ ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്ക് വെള്ളം ലഭിക്കാന്‍ കിണറുകള്‍ കുഴിക്കുന്നത് വലിയ പുണ്യമാണെന്നും അദ്ദേഹം പഠിപ്പിച്ചെന്ന് ഡോ. അല്‍ ബാര്‍ പറഞ്ഞു. സഹധർമിണിയുമായി ലൈംഗിക ബന്ധത്തിനുശേഷം സ്നാനം ചെയ്ത് ശുദ്ധിയാവേണ്ടത് നിര്‍ബന്ധമാണ്. പാശ്ചാത്യരാജ്യങ്ങളില്‍ വലിയ നദികളും മറ്റു പ്രകൃതിദത്ത ജലസ്രോതസ്സുകളും ഉണ്ടായിട്ടുപോലും അവിടങ്ങളിലെ ജനങ്ങളുടെ ദിനചര്യകളിൽ വെള്ളത്തിെൻറ ഉപയോഗം വളരെ കുറവാണ്. ശുചിത്വത്തിനുള്ള ഏറ്റവും നല്ല മാർഗം വെള്ളമാണെന്ന ശാസ്ത്രീയ വസ്തുത തള്ളിക്കളഞ്ഞ് പാശ്ചാത്യരാജ്യങ്ങളില്‍ ഭൂരിഭാഗം ആളുകളും ടിഷ്യൂ പേപ്പറും ഡയപ്പറും ടോയ്ലറ്റ് പേപ്പറുകളും ഉപയോഗിക്കുന്ന രീതിയാണ് സ്വീകരിക്കുന്നതെന്നും ഡോ. മുഹമ്മദ് അൽബാർ പറഞ്ഞു. കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്ന പകര്‍ച്ചവ്യാധിയാണ്. അതിനാല്‍ കൈകഴുകുന്നത് രോഗപ്രതിരോധത്തിനുള്ള മുന്‍കരുതലാണ്.
ഒരു ദേശത്ത് പ്ലേഗ് പടര്‍ന്നുപിടിച്ചാല്‍ അവിടെ പ്രവേശിക്കരുതെന്നും എന്നാല്‍ ഒരു സ്ഥലത്ത് പ്ലേഗ് പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ ആ സ്ഥലം ഉപേക്ഷിക്കരുതെന്നുമുള്ള പ്രവാചകെൻറ ഉൽബോധനങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പടരാതിരിക്കാന്‍ സൗദി അറേബ്യ സ്വീകരിച്ച വിപുലമായ പ്രതിരോധ, മുന്‍കരുതല്‍ നടപടികളെ ഡോ. അല്‍ബാര്‍ പ്രശംസിച്ചു. ഇറാനില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാറിെൻറ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് മധ്യപൂർവേഷ്യയിൽ ഏറ്റവുമധികം വൈറസ് വ്യാപനത്തിന് ഇടയാക്കിയത്. ഇറാനിൽ പതിനായിരക്കണക്കിന് ആളുകള്‍ ഒത്തുചേരുന്ന ശവകുടീരങ്ങളുണ്ട്. അവിടങ്ങളിൽ എത്തുന്ന രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഇങ്ങനെ പടർന്നുപിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.