ജിദ്ദ: രാജ്യത്ത് ഭക്ഷ്യലഭ്യത ഉറപ്പുവരുത്തിയെന്ന് സൗദി വാണിജ്യ മന്ത്രാലയം. രാജ്യ ത്തെ വിവിധ മേഖലകളിലുള്ള 3723 ഹൈപ്പർമാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ അവശ്യം വേ ണ്ട ഭക്ഷ്യസാധനങ്ങളെല്ലാം ഉണ്ടെന്ന് ഉറപ്പുവരുത്തിയതായി മന്ത്രാലയ നിരീക്ഷണ വിഭാഗം വ്യക്തമാക്കി. കടകളിലും ഗോഡൗണുകളിലും ഉൽപന്നങ്ങളും ചരക്കുകളും അടിസ്ഥാന ഭക്ഷ്യവസ്തുക്കളും ആവശ്യത്തിനുണ്ടോയെന്ന് ഉറപ്പുവരുത്താനുള്ള പരിശോധന തുടരുകയാണ്. പരിശോധനക്കിടയിൽ ഉപഭോഗവസ്തുക്കളുടെ മതിയായ സ്റ്റോക്കും മാറ്റമില്ലാത്ത നിലവാരവും കാണാൻ കഴിഞ്ഞിട്ടുണ്ട്.
ഖത്വീഫ് മേഖലയിൽ ഇൗ മാസം ഏഴുമുതൽ 14 വരെ 764 കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഗോഡൗണുകളിലും മൊത്ത, ചില്ലറ വിൽപന കടകളും മെഡിക്കൽ ഉൽപന്ന വിൽപന കേന്ദ്രങ്ങളുമാണ് പരിശോധനയിൽ ലക്ഷ്യമിട്ടത്. വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതോടൊപ്പം കരിഞ്ചന്ത തടയലും ലക്ഷ്യമിട്ടിരുന്നു. ഒാരോ മേഖലയിലും സൂഖുകളിൽ നിരീക്ഷണം തുടരും. വഞ്ചന നടത്തുന്നവർക്കെതിരെ ശിക്ഷാനടപടികളുണ്ടാകും. ഉപഭോക്താക്കൾക്ക് പരാതികളുണ്ടെങ്കിൽ 1900 എന്ന നമ്പറിലോ വാണിജ്യ മന്ത്രാലയ വെബ്സൈറ്റ് വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും നിരീക്ഷണ വിഭാഗം അധികൃതർ പറഞ്ഞു. ഷോപ്പിങ് മാളുകളും ഹൈപ്പർമാർക്കറ്റുകളും അടക്കുമോ ഭക്ഷ്യക്ഷാമം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടയിലാണ് വാണിജ്യ മന്ത്രാലയം ഭക്ഷ്യലഭ്യത ഉറപ്പുവരുത്താൻ പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.