റിയാദ്: മലയാളി കുടുംബിനികൾക്ക് മാത്രമായി ലുലു ഹൈപ്പർ മാർക്കറ്റ് ഒരുക്കുന്ന സൗദ ി അറേബ്യയിലെ ഏറ്റവും വലിയ പാചകമത്സരത്തിൽ പങ്കുചേരാനുള്ള അവസാന ദിവസം ചൊവ്വാഴ്ച. ലുലുവിെൻറ സൗദിയിലെ മുഴുവൻ ശാഖകളിലും നടക്കുന്ന ‘ലുലു വേൾഡ്’ ലോക ഭക്ഷ്യമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ലുലു ഷെഫ്’ ഫാമിലി കുക്കറി മത്സരത്തിന് വലിയ സ്വീകാര്യതയാണ് പ്രവാസി സമൂഹത്തിലുണ്ടായിരിക്കുന്നത്. ഇതുവരെ സൗദിയിൽ നടന്ന പാചകമത്സരങ്ങളിൽ െവച്ചേറ്റവും വലിയ തുകയായ 20,000 റിയാലാണ് പാചക റാണിയായി തെരഞ്ഞെടുക്കപ്പെടുന്നയാളെ കാത്തിരിക്കുന്നത്. ഇത് ലൈവ് കുക്കറി ഷോ അല്ല. പകരം അവരവരുടെ വീടുകളിൽ പാചകം ചെയ്ത ശേഷം അതിനെ കുറിച്ച് വിശദീകരിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് മത്സരത്തിൽ പെങ്കടുക്കാമെന്ന വലിയ പ്രത്യേകതയാണ് ഇൗ കുക്കറി ഷോയെ വേറിട്ടതാക്കുന്നത്.
മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള കുടുംബിനികൾ ലുലു ഹൈപ്പർമാർക്കറ്റിലെ കസ്റ്റമർ കെയർ സെൻററുകളുമായാണ് ബന്ധപ്പെടേണ്ടത്. മത്സരത്തിൽ പെങ്കടുക്കാനുള്ള താൽപര്യം അറിയിച്ചുകഴിഞ്ഞാൽ തൊപ്പിയും ഏപ്രണും ലഭിക്കും. അതുമായി സ്വന്തം അടുക്കളയിൽ ഇഷ്ടമുള്ള വിഭവം പാചകം ചെയ്യണം. പാചകം ചെയ്ത വിഭവം മുന്നിൽവെച്ച് അതിെൻറ പിന്നിൽ ലുലുവിൽനിന്ന് കിട്ടിയ തൊപ്പിയും ഏപ്രണും ധരിച്ച് ഇൗ വിഭവം പാചകം ചെയ്തതിനെ കുറിച്ചും അതിലെ ചേരുവകളെ കുറിച്ചുമെല്ലാം വിശദീകരിക്കുന്ന രണ്ട് മിനിറ്റ്ദൈർഘ്യത്തിെലാതുങ്ങുന്ന സ്വന്തം വിഡിയോ ഷൂട്ട് ചെയ്യണം. വിഡിയോ രണ്ട് മിനിറ്റിൽ കൂടാൻ പാടില്ല. വിഡിയോ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലോ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലോ പോസ്റ്റ് ചെയ്യണം.
ഒപ്പം, പാചക വിദഗ്ധ ജുമാന കാദിരിയെ (Jumanah kadri) ആ പോസ്റ്റിൽ ടാഗ് ചെയ്യുകയും വേണം. ഇൗ വിഡിയോകളെല്ലാം പരിശോധിച്ച് ജുമാന കാദിരി അഞ്ചുപേരെ തെരഞ്ഞെടുക്കും. ആ അഞ്ചുപേരെയും പങ്കെടുപ്പിച്ച് സൗദിയിലെ ഏതെങ്കിലും ഒരു ലുലു ശാഖയിൽ കുക്കറി മത്സരം സംഘടിപ്പിക്കും. അതിൽനിന്നാണ് അന്തിമവിജയിയെ തെരഞ്ഞെടുക്കുന്നത്. ഒന്നാം സമ്മാനം 20,000 റിയാലാണെന്നും എത്രയും വേഗം ലുലു കസ്റ്റമർ കെയർ സെൻററുകളുമായി ബന്ധപ്പെടണമെന്നും ലുലു അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു. വിഡിയോകൾ അയക്കേണ്ട അവസാന തീയതി മാർച്ച് 10 ആണ്. മാർച്ച് 13നാണ് ഫൈനൽ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.