റിയാദ്: സൗദി അറേബ്യയില്‍ ഞായറാഴ്ച നാലു പുതിയ കോവിഡ് കേസുകള്‍കൂടി സ്ഥിരീകരിച്ചു. ര ോഗബാധിതരുടെ എണ്ണം ഇതോടെ 11 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ നേരേത്ത രോഗം സ ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. നാലാമത്തെയാള്‍ യു.എ.ഇ വഴി ഇറാന ില്‍നിന്ന് എത്തിയതാണ്. ഇദ്ദേഹം ഇറാനില്‍ പോയ കാര്യം വെളിപ്പെടുത്തിയിരുന്നില്ല. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെയെല്ലാം നിരീക്ഷിക്കുന്നുണ്ട്.
ഇവരില്‍ രോഗലക്ഷണവുമായി ബന്ധപ്പെട്ട് സംശയമുള്ളവരെ ഐസൊലേഷൻ വാര്‍ഡിലേക്ക് മാറ്റുകയും സ്രവപരിശോധന നടത്തുകയും ചെയ്യും. രാജ്യത്ത് ഇതുവരെ കോവിഡ് -19 ബാധിതരായി കണ്ടെത്തിയവരെല്ലാം ഇറാനില്‍ പോയി വന്നവരോ ഇങ്ങനെ വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ ആണ്. കൂടുതല്‍ പേരിലേക്ക് വൈറസ് വ്യാപനമുണ്ടാകാതിരിക്കാന്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ കൂടുതൽ കര്‍ശനമാക്കിയേക്കും. രോഗം സ്ഥിരീകരിച്ച 11 പേരും സൗദി കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫ് നിവാസികളാണ്.
ഇൗ പ്രദേശം കനത്ത ജാഗ്രതക്ക് കീഴിലാക്കുകയും ഇങ്ങോേട്ടക്ക് പുറത്തുനിന്നുള്ള ആളുകളുടെ പ്രവേശനം തടയുകയും ചെയ്തിട്ടുണ്ട്. അതിനിടെ, രാജ്യത്ത് കോവിഡ് വ്യാപനത്തിനെതിരായ പ്രതിരോധ നടപടികൾ കൂടുതൽ ശക്തമായി തുടരുകയാണ്. ഉംറ വിലക്ക് തുടരുന്നു. തീർഥാടന, ടൂറിസ്റ്റ് വിസകളിൽ വരുന്നവർക്കുള്ള നിരോധനവുമുണ്ട്. കോവിഡ് ബാധിച്ച രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി ഇപ്പോൾ ഇൗജിപ്തിൽ നിന്നുള്ളവർക്ക് മാത്രമാണ്. എന്നാൽ, വരുംദിവസങ്ങളിൽ മറ്റു രാജ്യങ്ങൾക്കും ബാധകമാക്കിയേക്കുമെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.