ജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന് (സിഫ്) കീഴിൽ ജിദ്ദയിൽ നടന്നുവരുന്ന 19ാമത് ചാമ്പ് യൻസ് ലീഗ് ഫുട്ബാൾ ടൂർണമെൻറ് വെള്ളിയാഴ്ച സമാപിക്കും. ഗ്രാൻഡ് ഫിനാലെയെ വർണാഭമാക്കാ ൻ വിവിധ കലാപരിപാടികളും അരങ്ങേറും. സിഫിെൻറ സിൽവർ ജൂബിലി വർഷാഘോഷം എന്ന പ്രത്യേകതകൂടി ഇത്തവണ നാലു മാസം നീണ്ടുനിന്ന ടൂർണമെൻറിനുണ്ടായിരുന്നു. 32 ക്ലബുകൾ നാലു ഡിവിഷനുകളിലായി മാറ്റുരച്ച ടൂർണമെൻറിെൻറ ഗ്രാൻഡ് ഫിനാലെ സൗദി മിനിസ്ട്രി ഓഫ് എജുക്കേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് നടക്കുമെന്ന് സിഫ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ആറിന് ആദ്യ ബി ഡിവിഷൻ ഫൈനലിൽ സ്വാൻ യാസ് എഫ്.സി, ഫാൽക്കൺ എഫ്.സി തൂവലിനെ നേരിടും.
സബീൻ എഫ്.സി, മക്ക ഇന്ത്യൻ എഫ്.സി എന്നിവർ തമ്മിൽ ഏറ്റുമുട്ടുന്ന എ ഡിവിഷൻ ഫൈനൽ വൈകീട്ട് 7.30നാണ്. സൗദിയിലെ മികച്ച കളിക്കാരോടൊപ്പം നാട്ടിൽനിന്നെത്തിയ ദേശീയ, അന്തർദേശീയ കളിക്കാരും എ ഡിവിഷൻ മത്സരത്തിൽ ഇരു ടീമുകളിലായി ബൂട്ടണിയുന്നുണ്ട്. സൗദിക്കകത്തുനിന്നുള്ള അതിഥിതാരങ്ങൾകൂടി ചേരുന്നതോടെ ബി ഡിവിഷനിലും ശക്തമായ മത്സരം പ്രതീക്ഷിക്കുന്നു. മത്സരവിജയികൾക്കായി ട്രോഫിക്ക് പുറമെ പ്രൈസ് മണിയും ഏർപ്പെടുത്തിയിട്ടുണ്ട്. കാണികൾക്കായി ഒരുക്കിയ കൂപ്പൺ നറുക്കെടുപ്പിൽ കാറും സ്കൂട്ടറുമാണ് സമ്മാനങ്ങൾ. ഗ്രാൻഡ് ഫിനാലെയോടനുബന്ധിച്ച് പ്രമുഖ ഗായകർ പങ്കെടുക്കുന്ന സംഗീതപരിപാടികളും മറ്റു വിവിധ കലാപരിപാടികളും സ്റ്റേഡിയത്തിൽ അരങ്ങേറും. ബേബി നീലാമ്പ്ര, ഷബീർ അലി, അബ്ദുൽ കരീം, നിസാം മമ്പാട്, വി.കെ.എ റഊഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.