ഖമീസ് മുശൈത്ത്: പാകിസ്താനി പൗരന് ഇഖാമ പുതുക്കാൻ പണം അയച്ചുവരുത്താൻ തെൻറ അക്കൗണ ്ട് നമ്പർ നൽകി കെണിയിൽപ്പെട്ട മലയാളിക്ക് മോചനം. റിയാദിൽ ഹൗസ് ഡ്രൈവറായ മലപ്പുറം കൂ ട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി സക്കീർ ഹുസൈനാണ് ജയിലിൽനിന്ന് േമാചിതനായത്.
എ. ടി.എം അക്കൗണ്ടിൽനിന്ന് 200 റിയാൽ പിൻവലിക്കാൻ ചെന്നപ്പോൾ അവിടെ നിന്ന പാകിസ്താൻ പൗരൻ തന്നെ ഒന്ന് സഹായിക്കുമോ എന്ന് ചോദിക്കുകയും പണം വരുത്താൻ അക്കൗണ്ട് നമ്പർ ആവശ്യപ്പെടുകയുമായിരുന്നു. ദയ തോന്നിയ സക്കീർ അക്കൗണ്ട് നമ്പർ കൊടുത്തു. അപ്പോൾതന്നെ ആ അക്കൗണ്ടിലേക്ക് 4500 റിയാൽ വന്നു. അതെടുത്ത് പാകിസ്താനിക്ക് കൈമാറുകയും ചെയ്തു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ സാമ്പത്തിക തട്ടിച്ചുകേസിൽ പ്രതിയാണെന്ന സന്ദേശം സക്കീർ ഹുസൈെൻറ സ്പോൺസർക്ക് ലഭിച്ചു. റിജാൽ അൽമയിലെ സൗദി പൗരെൻറ 91,000 റിയാൽ ഹാക്ക് ചെയ്യപ്പെട്ടതായി പൊലീസിന് പരാതി ലഭിച്ചിരുന്നു.
സക്കീർ ഹുസൈെൻറ അക്കൗണ്ടിലേക്ക് വന്ന പണവും ഇതാണെന്ന് പൊലീസ് കണ്ടെത്തി. സ്റ്റേഷനിൽ ഹാജരായ സക്കീറിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. തെൻറ നിരപരാധിത്വം തെളിയിക്കാനാകാതെ അഞ്ചുമാസത്തോളം സക്കീറിന് ജയിലിൽ കിടക്കേണ്ടി വന്നു. തുടർന്ന് നാട്ടിലുള്ള സക്കീറിെൻറ കുടുംബം മക്കയിലെ ഗഫാർ വഴി അബഹയിലെ സോഷ്യൽ ഫോറത്തിെൻറ സഹായം തേടി. സി.സി.ഡബ്ല്യൂ.എ അംഗവും അസീർ സോഷ്യൽ ഫോറം വെൽഫയർ കൺവീനറുമായ സൈദ് മൗലവി അരീക്കോട് സക്കീറിനുവേണ്ടി കോടതിയിൽ ഹാജരായി നിരപരാധിത്വം ജഡ്ജിയെ ബോധ്യപ്പെടുത്തി. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ കഴിയാത്തതിെൻറ അടിസ്ഥാനത്തിൽ ചില നിബന്ധനകളോടെ കോടതി സക്കീർ ഹുസൈനെ കുറ്റമുക്തനാക്കി ജയിലിൽനിന്ന് മോചിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.