ജിദ്ദ: പെട്രോൾ പമ്പുകളിൽ സ്ഥാപിച്ച സ്ക്രീനുകളിലെ ഇന്ധന വിലയുടെ കൃതൃത ഉറപ്പു വരുത്താൻ വാണിജ്യ നിക്ഷേപ മന്ത്രാലത്തിെൻറ പരിശോധന. രണ്ട് ദിവസത്തിനിടയിൽ രാജ്യത ്തെ വിവിധ മേഖലകളിലെ 463 പെട്രോൾ പമ്പുകളിലാണ് പരിശോധന നടത്തിയത്. ചില പമ്പുകളിലെ സ്ക്രീനിൽ പ്രദർശിപ്പിച്ച വില യഥാർഥ ഇന്ധനവിലയുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തി.
ഇന്ധനവിലയിലുണ്ടാകുന്ന മാറ്റങ്ങൾ ഉപഭോക്താക്കൾക്ക് അറിയുന്നതിനായി അടുത്തിടെയാണ് പെട്രോൾ പമ്പുകളിൽ ഡിജിറ്റൽ സ്ക്രീനിൽ പ്രദർശിപ്പിക്കണമെന്നത് നിർബന്ധമാക്കിയത്. സ്ക്രീൻ സ്ഥാപിക്കാത്ത പമ്പുകൾക്കെതിരെയും നടപടി സ്വീകരിച്ചുവരുകയാണ്. സ്ക്രീനിൽ കാണിച്ച വിലയെക്കാൾ കൂടുതൽ കാശ് ഇൗടാക്കുന്ന പമ്പുകൾ ശ്രദ്ധയിൽപെട്ടാൽ വിവരമറിയിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.