റിയാദ്: ‘വൈറൽ’ ലോകത്തെ സൂപ്പർ താരങ്ങളായി ഒടുവിൽ റിയാദിലെത്തുന്നത് കലാഭവൻ സതീഷും ലക്ഷ്മി ജയനും.
‘ഗൾഫ് മാധ്യമ’വും ‘എക്സ്പോ ഹൊറൈസ’ണും കേരള സർക്കാറിെൻറ സഹകരണത്തോടെ ഇൗ മാസം ഏഴ്, എട്ട് തീയതികളിൽ സംഘടിപ്പിക്കുന്ന ‘അഹ്ലൻ കേരള’ സാംസ്കാരിക വാണിജ്യോത്സവത്തിലെ ആകർഷകയിനങ്ങളിലൊന്നായ ‘വൈറൽ സൂപ്പർസ്റ്റാറി’ൽ േപ്രക്ഷകർ കാത്തിരിക്കുന്ന കലാകാരനാണ് കലാഭവൻ സതീഷ്. സ്വരവ്യതിയാനമെന്ന മാന്ത്രികതയുമായി സംഗീത മധുരം പകർന്ന് ലക്ഷ്മി ജയൻ കാണികളെ വിസ്മയിപ്പിക്കാനെത്തും.
റിയാദ് ബൻബാനിലെ അൽഫൈസലിയ റിസോർട്ടിന് ചേർന്നുള്ള ദുറ്റ അൽറിയാദ് എക്സ്പോ ഗ്രൗണ്ടിൽ നടക്കുന്ന ദ്വിദിന മേളയിലെ ആദ്യ ദിവസം വൈകീട്ടാണ് വൈറൽ സൂപ്പർസ്റ്റാർ പരിപാടി. ആസ്വാദക ലോകത്തിെൻറ ശ്രദ്ധപിടിച്ചെടുത്ത എട്ട് വൈറൽ സൂപ്പർസ്റ്റാറുകളാണ് പരിപാടികൾ അവതരിപ്പിക്കാനെത്തുന്നത്. യുംന അജിൻ, വർഷ രഞ്ജിത്ത്, മുഹമ്മദ് അഫ്സൽ, അക്ബർ ഖാൻ, ഫലാഹ് അലി, ഹിഷാം അബ്ദുൽ വഹാബ്, ലക്ഷ്മി ജയൻ എന്നിവരും കലാഭവൻ സതീഷും പ്രേക്ഷകരെ ആനന്ദത്തിൽ ആറാടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.