Posted On
date_range Updated On
date_range അഹ്ലൻ കേരള ബസ് ജിദ്ദയിൽനിന്ന് പുറപ്പെടും
ജിദ്ദ: അഹ്ലൻ കേരള പരിപാടിയിൽ പങ്കെടുക്കാൻ ജിദ്ദയിലുള്ളവർക്കും അവസരമൊരുങ്ങുന്നു. ജിദ്ദയിലെ വിനോദയാത്ര രംഗത്ത് പ്രവർത്തിക്കുന്ന അൽവാഹ ഹോളിഡേ ടൂർസ് പ്രവർത്തകരാണ് ജിദ്ദയിലെ കലാസ്നേഹികൾക്കായി അവസരമൊരുക്കുന്നത്.
ജിദ്ദയിൽ നിന്ന് ബസ് മാർഗം ബുധനാഴ്ച രാത്രി പുറപ്പെടുന്ന സംഘം രണ്ടു ദിവസത്തെ പരിപാടികളിൽ പങ്കെടുത്ത് ശനിയാഴ്ച തിരിച്ചെത്തും. പ്രവേശന ടിക്കറ്റ് ഉൾപ്പെടെ വ്യത്യസ്ത പാക്കേജുകൾ ഉള്ളതിനാൽ സാധാരണക്കാർക്കും പങ്കെടുക്കാനാകും. കൂടുതൽ വിവരങ്ങൾക്ക്: 012 6310002, 0531947029.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.