റിയാദ്: കലാസ്നേഹികളുടെ ആവശ്യം പരിഗണിച്ച് ‘അഹ്ലൻ കേരള’ മഹോത്സവത്തിലെ ‘സിങ് ആൻഡ് വിൻ’ പരിപാടിയിൽ കൂടുതലളുകൾക്ക് പാടാൻ അവസരം നൽകുന്നു. ‘ഗൾഫ് മാധ്യമ’വും ‘എക്സ്പോ ഹൊറൈസ’ണും കേരള സർക്കാറിെൻറ സഹകരണത്തോടെ നവംബർ ഏഴ്, എട്ട് തീയതികളിൽ റിയാദ് ഇൻറർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വളർന്നുവരുന്ന സംഗീത പ്രതിഭകൾ മാറ്റുരക്കുന്ന ഇൗ പരിപാടിയിൽ അഞ്ചു മുതൽ 35 വരെ പ്രായമുള്ളവർക്ക് മത്സരിക്കാം. ഗായിക കെ.എസ്.ചിത്ര പാടിയ പാട്ടുകൾ പാടി മത്സരിക്കാനുള്ള ഇൗ പരിപാടിയിൽ നേരത്തേ 20 വയസ്സ് വരെയുള്ളവർക്കായിരുന്നു പ്രവേശനം. എന്നാൽ, കലാസ്നേഹികളിൽനിന്നുണ്ടായ അഭ്യർഥനയെ തുടർന്നാണ് പ്രായപരിധി ഉയർത്താൻ തീരുമാനിച്ചതെന്ന് സംഘാടകർ അറിയിച്ചു.
ഇൗ മത്സരത്തിൽ വിജയിക്കുന്നവർക്ക് ചിത്രയുടെ കൈയിൽനിന്ന് നേരിട്ട് സമ്മാനം വാങ്ങാം. മേളയുടെ രണ്ടുദിവസവും മത്സരമുണ്ടാകും. പെങ്കടുക്കാൻ താൽപര്യമുള്ളവർ 0571851048 എന്ന വാട്സ്ആപ് നമ്പറിൽ കെ.എസ്. ചിത്രയുടെ ഏതെങ്കിലുമൊരു ഗാനം ആലപിച്ച് ഒരു മിനിറ്റിൽ കവിയാത്ത വിഡിയോ ക്ലിപ് അയക്കണം. ആലാപന മികവിെൻറ അടിസ്ഥാനത്തിലാണ് മത്സരത്തിലേക്ക് പ്രവേശനം. ഒക്ടോബർ 31ആണ് വിഡിയോ അയക്കാനുള്ള അവസാന തീയതി. കെ.എസ് ചിത്രയുടെ നാല് പതിറ്റാണ്ട് പിന്നിട്ട സംഗീത വഴികളിലൂടെയുള്ള സഞ്ചാരമായ ‘ചിത്രവർഷങ്ങൾ’ എന്ന പരിപാടിയിൽ സമ്മാനം വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.