ജിദ്ദ: സെപ്റ്റംബർ 14ന് ഭീകരാക്രമണം നടന്ന സൗദി അരാംകോയില്നിന്നുള്ള ക്രൂഡ് ഓയില്‍, പ്രകൃതിവാതക ഉൽപാദനം പൂർവസ്ഥിതിയിൽ. വ്യാഴാഴ്ച അരാംകോയില്‍ 11.3 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഉൽപാദിപ്പിച്ചതായി ഊര്‍ജ മന്ത്രാലയം അറിയിച്ചു. പ്രഖ്യാപിച്ച സമയത്തിനും മുന്നേ റെക്കോഡ് വേഗത്തിലാണ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയത്. ഇൗ മാസാവസാനം ഉൽപാദനം പൂർവസ്ഥിതിയിലാവുമെന്നായിരുന്നു നേരത്തേ അധികൃതർ പറഞ്ഞത്. വ്യാഴാഴ്ച ഉൽപാദിപ്പിച്ച 11.3 ദശലക്ഷം ബാരലിൽ 4.9 ദശലക്ഷം ബാരലാണ് അബ്ഖൈഖില്‍നിന്ന് ഉൽപാദിപ്പിച്ചത്, ഖുറൈസില്നിന്ന് 1.3 ദശലക്ഷം ബാരലും. ഇതോടെ അരാംകോയില്‍ ഉൽപാദനം പൂർവസ്ഥിതിയിലായി.
സെപ്റ്റംബര്‍ 14നായിരുന്നു സൗദിയിലെ അരാംകോക്ക് നേരെ ഡ്രോണ്‍ ആക്രമണം നടന്നത്. വൻ അഗ്നിബാധയിൽ കനത്ത നാശമാണുണ്ടായത്. ഇതേ തുടര്‍ന്ന് അറ്റകുറ്റപ്പണിക്കായി പ്ലാൻറ് ഭാഗികമായി അടച്ചിരുന്നെങ്കിലും ഖുറൈസ് പ്ലാൻറില്‍ തൊട്ടടുത്ത ദിവസംതന്നെ ഉൽപാദനം തുടങ്ങിയിരുന്നു. ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നാശമുണ്ടാക്കിയതോടെ ആഗോള എണ്ണ വിപണിയിലേക്ക് 5.7 ദശലക്ഷം ബാരലിെൻറ കുറവുണ്ടായിരുന്നു. ഇത് കരുതല്‍ ശേഖരത്തില്നിന്നെടുത്താണ് സൗദി നികത്തിയിരുന്നത്. ഇതിനിടെ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം ഉടൻ പൂർത്തിയാവുമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.